നഴ്സിന്റെ മരണം: ചികിത്സാ പിഴവ് മൂലമെന്ന് പരാതി


കണ്ണൂർ: മംഗ്ളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ യുവതി മരണമടഞ്ഞത് ചികിത്സാപ്പിഴവാണെന്ന് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി. തളിപ്പറമ്പ് പി.കെ.എം ആയുര്‍വ്വേദ ആശുപത്രിയിലെ നേഴ്‌സ് വി.വി ജീജയുടെ (38) മരണത്തിലാണ് ഭര്‍ത്താവ് തലോറ കോറോത്ത്‌വളപ്പില്‍ ഹൗസില്‍ വി. വിനോദ് തളിപ്പറമ്പ് പൊലീസില്‍ പരാതി നല്‍കിയത്.
കുറച്ചുകാലമായി ജീജക്ക് ബ്ലീഡിംഗ് പ്രശ്‌നമുണ്ടായിരുന്നു. വിവിധ ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും പ്രശ്നപരിഹാരം ഉണ്ടായിയില്ല.അതിനിടയില്‍ കഴിഞ്ഞദിവസം ജില്ല ആശുപത്രിയില്‍ ചികിത്സ തേടിയെത്തി. അല്‍പ്പം ഗുരുതരമായ പ്രശ്‌നമായതിനാല്‍ വിദഗ്ധ ചികിത്സ ആവശ്യമാണെന്ന് ജില്ല ആശുപത്രിയില്‍ നിന്ന് ഡോക്ടർ അഭിപ്രായപ്പെട്ടു. ഇതേത്തുടര്‍ന്നാണ് മംഗ്ളൂരുവിലെ ആശുപത്രിയില്‍ ചികിത്സ തേടിയത്. ഗര്‍ഭപാത്രവുമായി ബന്ധപ്പെട്ട് അല്‍പ്പം സങ്കീര്‍ണമായ ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ആശുപത്രി അധികൃതര്‍ പറയുകയും ഗര്‍ഭപാത്രവും അനുബന്ധിച്ചുള്ള ഭിത്തിയും കൂടി നീക്കം ചെയ്യുകയും ചെയ്തു. എന്നാല്‍ ശസ്ത്രക്രിയക്കുശേഷം ചൊവ്വാഴ്ച രാവിലെ പത്ത് മണിക്കും 12 മണിക്കും ഇടയിലുള്ള സമയം ജീജ മരണമടയുകയുമായിരുന്നു. ചികിത്സാപ്പിഴവാണ് മരണകാരണമെന്നാണ് കുടുംബാംഗങ്ങള്‍ ആരോപിക്കുന്നത്. മൃതദേഹം പരിയാരം മെഡി.കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കും. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷം കേസെടുക്കുന്നകാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് പൊലീസ് പറഞ്ഞു
മാതാവ്: രോഹിണി (ചുഴലി ), പിതാവ്: പരേതനായ ലക്ഷ്മണന്‍. മകന്‍: ദേവനന്ദ് (മൂത്തേടത്ത് ഹൈസ്‌കൂള്‍ പത്താംതരം വിദ്യാര്‍ത്ഥി

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page