പരാതി നല്‍കാന്‍ എത്തിയ യുവതിയുടെ ഫോണ്‍ നമ്പര്‍ വാങ്ങി മെസേജ് അയച്ച് ശല്യം ചെയ്യല്‍; പൊലീസുകാരനെതിരെ പരാതി

തിരുവനന്തപുരം: പരാതി നല്‍കാന്‍ എത്തിയ യുവതിയുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ വാങ്ങി മെസേജ് അയച്ച് ശല്യം ചെയ്തതായി പരാതി. തുമ്പ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥനായ സന്തോഷിനെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. പൊലീസ് അസോസിയേഷന്റെ നേതാവ് കൂടിയാണ് ആരോപണ വിധേയനായ സന്താഷ്. യുവതി ഇതുസംബന്ധിച്ച് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി.

ഹോട്ടല്‍ ജീവനക്കാരിയാണ് പൊലീസുകാരനെതിരെ പരാതി നല്‍കിയത്. പണം നഷ്ടപ്പെട്ട യുവതി അതുസംബന്ധിച്ച് പരാതി നല്‍കാനാണ് തുമ്പ പൊലീസ് സ്റ്റേഷനില്‍ എത്തിയത്. ആ സമയത്ത് ജിഡി ചുമതലയിലുണ്ടായിരുന്ന സന്തോഷ് യുവതിയുടെ ഫോണ്‍ നമ്പര്‍ വാങ്ങി. തുടര്‍ന്ന് പാതിരാത്രികളിലും മറ്റും മെസ്സേജ് അയച്ച് ശല്യം ചെയ്തു എന്നാണ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്.

പരാതി കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് കൈമാറി. സന്തോഷിനെതിരെ സിറ്റി പൊലിസ് കമ്മീഷണര്‍ക്കെതിരെ റിപ്പോര്‍ട്ട് നല്‍കുമെന്നാണ് വിവരം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page