കാസര്‍കോട്: പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരന്‍ എം. നിധീഷി(35)നെ ട്രെയില്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. പുല്ലൂര്‍, കൊടവലം, പട്ടര്‍ക്കണ്ടം സ്വദേശിയാണ്.
ചൊവ്വാഴ്ച വൈകിട്ട് ആറു മണിയോടെ കാഞ്ഞങ്ങാട്, കുശാല്‍ നഗര്‍, കല്ലന്‍ചിറ റെയില്‍വെ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. ബന്ധുക്കളും സുഹൃത്തുക്കളും എത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് നിധീഷ് ജീവനൊടുക്കിയതെന്നു സംശയിക്കുന്നു. ഹൊസ്ദുര്‍ഗ്ഗ് പൊലീസ് കേസെടുത്തു.
പരേതനായ നിട്ടൂര്‍ കുഞ്ഞിരാമന്‍ – ബാലാമണി ദമ്പതികളുടെ മകനാണ്. ഭാര്യ: വീണ (കവ്വായി).ഏക മകന്‍: നിവാന്‍. സഹോദരങ്ങള്‍: എം. നാനുഷ്, എം. നികേഷ്.







