ആലപ്പുഴ: തന്നെ മുസ്ലിം വിരോധിയാക്കി കത്തിച്ചുകൊല്ലാന്‍ ശ്രമമെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.
ഞാനോ എസ്എന്‍ഡിപിയോ ഒരിക്കലും മുസ്ലിം വിരോധികളല്ല. എതിര്‍പ്പ് മുസ്ലിം ലീഗിനോട് മാത്രമാണ്. എന്‍എസ്എസിനെ ഒരിക്കലും തള്ളിപ്പറയില്ല. ഇന്നല്ലെങ്കില്‍ നാളെ എന്‍എസ്എസും എസ്എന്‍ഡിപിയും ഐക്യപ്പെടും-അദ്ദേഹം പറഞ്ഞു.
സുകുമാരന്‍ നായരെ തള്ളിപ്പറയില്ല. അദ്ദേഹം നിഷ്‌കളങ്കനും മാന്യനുമാണ്. കേവലം ഈഴവ-നായര്‍ ഐക്യമല്ല ലക്ഷ്യമിടുന്നത്. നായാടി മുതല്‍ നസ്രാണി വരെയുള്ളവരുടെ ഐക്യമാണ് ലക്ഷ്യമിടുന്നത് – എസ്എന്‍ഡിപി യോഗത്തില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യം തെരഞ്ഞെടുപ്പ് സ്റ്റണ്ടല്ല. ഐക്യം പൊളിച്ചത് എന്‍എസ്എസിനു പുറത്തുള്ള ചിലരുടെ ഇടപെടല്‍ ഉണ്ടായതിനെ തുടർന്നാണോയെന്ന് സംശയിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.







