സൂറത്ത്: ഗുജറാത്തിലെ സൂറത്തിനടുത്ത് മാണ്ഡവിയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ കാറപകടത്തില്‍ മലയാളി അധ്യാപികക്കു ദാരുണാന്ത്യം. ആലപ്പുഴ ചെങ്ങന്നൂര്‍ പാണ്ടനാട് സ്വദേശി ബിന്‍സി (41) യാണു മരിച്ചത്. കൂടെ ഉണ്ടായിരുന്ന ഭര്‍ത്താവ്, മകന്‍, കാര്‍ ഡ്രൈവര്‍ എന്നിവര്‍ക്കും പരിക്കേറ്റു. നാസിക്കില്‍ നിന്നു സൂറത്തിലേക്കു വരികയായിരുന്നു ബിന്‍സിയും കുടുംബവും. മാണ്ഡവിയില്‍ എത്തിയപ്പോള്‍ നിയന്ത്രണം വിട്ട കാര്‍ റോഡരുകിലെ മരത്തില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ സൂറത്ത് ബാര്‍ഡോളിയിലുള്ള സര്‍ദാര്‍ സ്മാരക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.







