കൊച്ചി: സ്‌കൂളിലേക്ക് പോയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ വീടിന് സമീപത്തെ പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ശാസ്താംമുകള്‍ കിണറ്റിങ്കല്‍ വീട്ടില്‍ മഹേഷിന്റേയും രമ്യയുടേയും ഏകമകള്‍ ആദിത്യ (16) ആണ് മരിച്ചത്. ഇന്ന് രാവിലെ ശാസ്താംമുകള്‍ ഭാഗത്തെ പാറമടയിലാണ് മൃതദേഹം കാണുന്നത്.
രാവിലെ സ്‌കൂളിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് ആദിത്യ വീട്ടില്‍ നിന്നും ഇറങ്ങിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. പാറമടയുടെ കരയില്‍ സ്‌കൂള്‍ ബാഗ് ഇരിക്കുന്നത് കണ്ട് സംശയം തോന്നിയ സമീപവാസികള്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിച്ചു.
ഏകമകള്‍ നഷ്ടപ്പെട്ട ദു:ഖത്തിലാണ് ആദിത്യയുടെ മാതാപിതാക്കള്‍. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.







