ജ്വല്ലറിയിലെത്തിയ മുഖംമൂടി സംഘം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി 205 ഗ്രാം സ്വര്‍ണവും ഒരു കിലോ വെള്ളിയും കവര്‍ന്നു

വിജയപുര: കര്‍ണാടകയില്‍ ജ്വല്ലറിയിലെത്തിയ മുഖംമൂടി സംഘം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി 205 ഗ്രാം സ്വര്‍ണവും ഒരു കിലോ വെള്ളിയും കവര്‍ന്നതായി പരാതി. വിജയപുര ജില്ലയിലെ ഹല്‍സങ്കിയില്‍ തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. ഹല്‍സങ്കി ഭീമാതിരയിലെ ഭൂമിക ജ്വല്ലറിയില്‍ ഹെല്‍മറ്റ് ധരിച്ചെത്തിയ രണ്ടംഗസംഘം കൗണ്ടറിലുണ്ടായിരുന്ന ജ്വല്ലറി ഉടമയുടെ പിതാവിനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയശേഷം കടന്നുകളയുകയായിരുന്നു.

ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച ജീവനക്കാര്‍ക്ക് നേരെ സംഘം വെടിയുതിര്‍ക്കുകയും ചെയ്തു. സംഭവത്തില്‍ ആത്മലിംഗ എന്ന ജീവനക്കാരന്റെ കാലിന് പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കവര്‍ച്ചയുമായി ബന്ധപ്പെട്ട് ഉടമ നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page