കൊച്ചി: വിമാന യാത്രയ്ക്കിടെ തൊട്ടടുത്ത സീറ്റിലിരുന്ന മലയാളി യാത്രക്കാരിയോടു അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ 62 കാരന്‍ പിടിയില്‍. തമിഴ്‌നാട് സ്വദേശി മോഹന്‍ എന്നയാളാണ് പിടിയിലായത്. കഴിഞ്ഞദിവസം നെടുമ്പാശേരിയില്‍ ഇറങ്ങിയ ദോഹ- കൊച്ചി – ഖത്തര്‍ എയര്‍വേയ്സ് വിമാനത്തിലാണ് സംഭവം.
വിമാനത്തില്‍ വച്ച് ഇയാള്‍ കടന്നുപിടിക്കാന്‍ ശ്രമിച്ചെന്ന് യുവതി പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് കൊച്ചിയില്‍ വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍ പൊലീസില്‍ വിവരം അറിയിച്ചു. നെടുമ്പാശേരി പൊലീസ് എത്തി കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്കു ശേഷം കോടതിയില്‍ ഹാജരാക്കി. പ്രതിയെ റിമാന്‍ഡ് ചെയ്തു.







