ബംഗളൂരു: പട്ടാപ്പകല്‍ യുവതിക്ക് നേരെ പീഡന ശ്രമം നടന്നതായി പരാതി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ പൂര്‍ണ നഗ്‌നനായി കാറില്‍ എത്തിയ ആള്‍ ഉപ്രദവിക്കാന്‍ ശ്രമിച്ചെന്നാണ് യുവതിയുടെ ആരോപണം. ഇതിന്റെ വീഡിയോ യുവതി സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ഈ വീഡിയോ കാണാനിടയായ പൊലീസ് സ്വമേധയ കേസെടുക്കുകയായിരുന്നു.
റോഡിലൂടെ നടന്നു പോകുമ്പോള്‍ വസ്ത്രങ്ങള്‍ ഒന്നും ഇല്ലാതെ കാറില്‍ എത്തിയ ആള്‍ തന്നെ പലവട്ടം വിളിക്കുകയും വണ്ടി തനിക്കു നേരെ ഓടിച്ചു കയറ്റാന്‍ ശ്രമിക്കുകയും ചെയ്‌തെന്നാണ് വീഡിയോയ്ക്ക് താഴെ യുവതി കുറിച്ചത്.
ആക്രമണം ചെറുക്കാന്‍ ശ്രമിച്ചപ്പോള്‍ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന് യുവതി പറയുന്നു. കാല്‍നട യാത്രക്കാര്‍ സമീപത്തുണ്ടായിരുന്നിട്ടും തന്റെ നിലവിളി കേട്ട് സഹായിക്കാന്‍ ആരും എത്തിയില്ല. സംഭവം സോഷ്യല്‍ മീഡിയ റീലിന്റെ ഭാഗമാണെന്ന് കരുതി ചിലര്‍ പുഞ്ചിരിച്ചുകൊണ്ട് നടന്നുപോയതായും യുവതി ആരോപിച്ചു.
സംഭവം നടന്ന പരിസരത്തെ സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ ഉപയോഗിച്ച് പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.







