കണ്ണൂർ: റിപ്പബ്ലിക്ദിന പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് പ്രസംഗിക്കുന്നതിനിടയില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ വേദിയില്‍ കുഴഞ്ഞുവീണു. പ്രസംഗത്തിന്റെ അവസാനഭാഗം എത്തിയപ്പോഴായിരുന്നു സംഭവം. അരികിലുണ്ടായിരുന്ന ജില്ലാ പൊലീസ് മേധാവി അടക്കമുള്ളവര്‍ മന്ത്രിയെ താങ്ങിപിടിച്ചതിനാല്‍ നിലത്തേക്ക് വീണില്ല.
വലിയ കുഴപ്പമില്ലെന്നാണ് മന്ത്രി പിന്നീട് പ്രതികരിച്ചത്. മന്ത്രിയെ ആശുപത്രിയിലെത്തിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.രക്തസമ്മർദ്ദമോ,ഷുഗറോ പെട്ടെന്ന് കുറഞ്ഞതായിരിക്കാം ബോധക്ഷയത്തിനു ഇടയാക്കിയതെന്നു സംശയിക്കുന്നു.







