തൃശ്ശൂര്‍: ഓടിക്കൊണ്ടിരിക്കെ കെ.എസ്.ആര്‍.ടി.സി ബസിന്റെ ആക്സിലും ടയറും ഊരിത്തെറിച്ച് പിന്നാലെ വന്ന കാറിലും ഗുഡ്സ് ഓട്ടോറിക്ഷയിലും ഇടിച്ചു. തൃശ്ശൂര്‍- മണ്ണുത്തി റോഡില്‍ ഒല്ലൂക്കര കോര്‍പ്പറേഷന്‍ സോണല്‍ ഓഫീസിന് മുന്നിലായിരുന്നു അപകടം. ആര്‍ക്കും പരിക്കില്ല. തലനാരിഴയ്ക്കാണ് വന്‍ദുരന്തം ഒഴിവായത്.
ആക്സിലും ടയറും ഊരിത്തെറിച്ച് നിന്ന ബസില്‍ പിന്നാലെ വന്ന കാറും ഗുഡ്സ് ഓട്ടോറിക്ഷയും ഇടിക്കുകയായിരുന്നു. അപകടത്തില്‍ കാറും ഗുഡ്സ് ഓട്ടോറിക്ഷയും ബസിന്റെ പിന്‍ഭാഗവും ഭാഗികമായി തകര്‍ന്നു. അരമണിക്കൂറോളം മേഖലയില്‍ ഗതാഗതം തടസ്സപ്പെട്ടു.







