വാട്‌സ് ആപ്പ്, ഇന്‍സ്റ്റഗ്രാം ആപ്പുകളിലെ എഐ ചാറ്റില്‍ നിന്നും കൗമാരക്കാര്‍ക്ക് കടിഞ്ഞാണിട്ട് മെറ്റ
ന്യൂഡല്‍ഹി: വാട്‌സ് ആപ്പ്, ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് ആപ്പുകളില്‍ എഐ ഉപയോഗിച്ച് സാങ്കല്‍പിക കഥാപാത്രങ്ങളെ ഉണ്ടാക്കി ചാറ്റ് ചെയ്യുന്ന ഫീച്ചര്‍ ഉപയോഗിക്കുന്നതില്‍ നിന്നും കൗമാരക്കാര്‍ക്ക് കടിഞ്ഞാണിട്ട് മെറ്റ. താല്‍ക്കാലികമായാണ് വിലക്കെന്ന് കമ്പനി അറിയിച്ചു. ഉപഭോക്താക്കള്‍ക്ക് അവരുടെ പേരില്‍ തന്നെ ഫോളോവര്‍മാരുമായി ചാറ്റ് ചെയ്യാന്‍ കഴിയുന്ന എഐ കാരക്ടറുകള്‍ നിര്‍മിക്കാനാവുന്ന ‘എഐ സ്റ്റുഡിയോ’ ഫീച്ചര്‍ കുട്ടികള്‍ക്ക് ഉപയോഗിക്കാനാവില്ലെന്ന് മെറ്റ അറിയിച്ചു. എഐ കാരക്ടറുകള്‍ താല്‍ക്കാലികമായി കുട്ടികള്‍ക്കു ലഭ്യമാകില്ലെന്നും കൂടുതല്‍ മാറ്റങ്ങള്‍ വരുത്തി വരും ദിവസങ്ങളില്‍ ഇതു പുനരവതരിപ്പിക്കുമെന്നും കമ്പനി അറിയിച്ചു. …