പ്രധാനമന്ത്രി ഇന്ന് തിരുവനന്തപുരത്ത് ; വികസന പദ്ധതി ആസൂത്രണ രേഖ അനാഛാദനം ;വിവിധ പദ്ധതികളുടെ തറക്കല്ലിടൽ ; ഉദ്ഘാടനങ്ങൾ; തലസ്ഥാനത്ത് വികസന ഉത്സവം

തിരുവനന്തപുരം: റെയിൽ കണക്ടിവിറ്റി, നഗര ഉപജീവനമാർഗ്ഗം , ശാസ്ത്ര നവീകരണം, പൗര കേന്ദ്രീകൃത സേവനങ്ങൾ ,നൂതന ആരോഗ്യ സംരക്ഷണം എന്നിവ ഉൾപ്പെടെനിരവധി പദ്ധതികളുടെ ഉദ്ഘാടനം; പ്രധാനമന്ത്രി പി.എം. സ്വാനിധി വായ്പ വിതരണം ,കേരളത്തിൽ ഉടനീളം റെയിൽ കണക്ടിവിറ്റി വർധിപ്പിക്കുന്ന മൂന്ന് അമൃത ഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് , തിരുവനന്തപുരം സി എസ് ഐ ആർ -എൻ ഐ ഐ എസ് ടി ഇന്നൊവേഷൻ, ടെക്നോളജി എൻറർപ്രണർഷിപ്പ് ഹബ്ബിന് തറക്കല്ലിടൽ . പദ്ധതികൾ രാവിലെ 10-45ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ ഉദ്ഘാടനവും ഫ്ലാഗ് ഓഫും പ്രധാനമന്ത്രി നിർവഹിക്കും. എല്ലാവർക്കും ഒപ്പം എല്ലാവരുടെയും വികസനം എന്ന ലക്ഷ്യവുമായി നടക്കുന്ന പരിപാടിയിൽ എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം / സാങ്കേതിക മുന്നേറ്റം ,പൗരന്മാരുടെ മെച്ചപ്പെട്ട ജീവിത നിലവാരം ഉയർത്തൽ എന്നിവയിൽ അധിഷ്ഠിതമായ വ്യത്യസ്ത വികസനക്ഷേമ പദ്ധതികളാണ് നടപ്പാക്കുന്നത്. സംസ്ഥാനത്ത് മൂന്ന് അമൃതഭാരത് എക്സ്പ്രസ്സുകളുടെയും ഒരു പാസഞ്ചർ ട്രെയിനിന്റെയും ഫ്ലാഗ് ഓഫ് പ്രധാനമന്ത്രി ഇന്ന് നിർവഹിക്കും. നാഗർകോവിൽ -ബാംഗ്ലൂർ അമൃത ഭാരത് എക്സ്പ്രസ് , തിരുവനന്തപുരം -താമ്പരം അമൃതഭാരത എക്സ്പ്രസ്, തിരുവനന്തപുരം – ചർലപ്പളളി അമൃത ഭാരത് എക്സ്പ്രസ്, തൃശ്ശൂർ – ഗുരുവായൂർ പാസഞ്ചർ ട്രെയിൻ എന്ന ട്രെയിനുകൾ ഇന്ന് സർവീസ് ആരംഭിക്കും. തെരുവു കച്ചവടക്കാരുടെ ഉപജീവനമാർഗ്ഗം ശക്തിപ്പെടുത്തുന്നതിന് പ്രധാനമന്ത്രി പി.എം. സ്വാനിധി ക്രെഡിറ്റ് കാർഡ് പ്രധാനമന്ത്രി പുറത്തിറക്കും. സംസ്ഥാനത്തെ തെരുവ് കച്ചവടക്കാരുൾപ്പെടെ ഒരുലക്ഷം ഗുണഭോക്താക്കൾക്കു പി.എം. സ്വാനിധി വായ്പകൾ പ്രധാനമന്ത്രി വിതരണം ചെയ്യും. തിരുവനന്തപുരത്തെ സി എസ് ഐ ആർ -എൻ ഐ ഐ ഐ എസ് ടി ഇന്നൊവേഷൻ ടെക്നോളജി ആൻഡ് എന്റർപ്രണർ ഷിപ്പ് ഹബ്ബിന് പ്രധാനമന്ത്രി തറക്കല്ലിടും. തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ അധ്യാധുനിക റേഡിയോ സർജറി സെന്ററിന് പ്രധാനമന്ത്രി തറക്കല്ലിടും. തിരുവനന്തപുരം പൂജപ്പുരയിൽ അത്യാധുനിക സംവിധാനങ്ങളോടെ സ്ഥാപിച്ച ഹെഡ് പോസ്റ്റ് ഓഫീസ് ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മഞ്ചേശ്വരം, തൂമിനാട്ടെ ഇരട്ടക്കൊല: പ്രതിയായ ഉമ്മര്‍ ഫാറൂഖ് വ്യാജ പാസ്‌പോര്‍ട്ട് കേസില്‍ അറസ്റ്റിലായി ജയിലില്‍ നിന്നു പുറത്തിറങ്ങിയത് ദിവസങ്ങള്‍ക്ക് മുമ്പ്, പ്രകോപനത്തിനു ഇടയാക്കിയത് സ്വത്തു തര്‍ക്കം, അക്രമത്തിന് ഉപയോഗിച്ചത് പുത്തന്‍ കത്തി, നാട് കണ്ണീരില്‍

You cannot copy content of this page