സയ്യിദ് ത്വഹിറുൽ അഹ്ദൽ അവാർഡ് പള്ളങ്കോട് അബ്ദുൽ ഖാദിർ മദനിക്ക്

കാസർകോട് : മാലിക് ദീനാർ കൾച്ചറൽ ഫോറത്തിന്റെ ഏഴാമത് സയ്യിദ് ത്വഹിറുൽ അഹ്ദൽ അവാർഡിന് കേരള മുസ്ലിം ജമാഅത്ത് കാസർകോട് ജില്ലാ ജനറൽ സെക്രട്ടറി പള്ളങ്കോട് അബ്ദുൽ ഖാദിർ മദനിയെ തെരെഞ്ഞെടുത്തു. പ്രശസ്തി പത്രവും അവാർഡ് തുകയും ഈ മാസം അവസാനം മുഹിമ്മാത്തിൽ നടക്കുന്ന ത്വാഹിർ തങ്ങൾ ഉറൂസ് മുബാറക്കിൽ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ സമ്മാനിക്കും.
വിവിധ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന കാസർകോട് ജില്ലക്കാരുടെ കൂട്ടായ്മയായ മാലിക് ദീനാർ കൾച്ചറൽ ഫോറം മത, വിദ്യാഭ്യാസ, സാംസ്‌കാരിക മേഖലയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ച്ചവെച്ചവർക്ക് സയ്യിദ് ത്വാഹിറുൽ അഹ്ദൽ തങ്ങളുടെ പേരിൽ കഴിഞ്ഞ ആറ് വർഷമായി അവാർഡ് നൽകി വരുന്നു.
അബ്ദുൽ ഖാദിർ മദനി 1986 മുതൽ എസ് എസ് എഫ് , എസ് വൈ എസ് സംഘടനകളുടെ യൂണിറ്റ് മുതൽ സംസ്ഥാന ഘടകം വരെ വിവിധ ഭരവാഹി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. നിലവിൽ കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറൽ സെക്രട്ടറി, സഅദിയ്യ ക്യാബിനറ്റ് അംഗം, മുഹിമ്മാത്ത് ഉപാധ്യക്ഷൻ,മള് ഹർ സെക്രട്ടറി , കല്ലക്കട്ട മജ്മഹ്, മദനീസ് അസോസിയേഷൻഎന്നിവയിൽ പദവികൾവഹിക്കുന്നു.
ജില്ലയിലെ സംഘടന, സ്ഥാപന രംഗത്ത് മികച്ച പ്രവർത്തനം കാഴ്ച്ചവെ ക്കുന്നവർക്ക് പ്രചോദനം നൽകുന്നതിനാണ് ത്വഹിറുൽ അഹ്ദൽ അവാർഡ്. ഇതിനു പുറമെ മദ്രസാധ്യാപക മേഖലകളിലെ പ്രമുഖരെ ആദരിക്കുന്നതിന് നൂറുൽ ഉലമാ അവാർഡും മാലിക് ദീനാർ കൾച്ചറൽ ഫോറം നൽകിയിരുന്നു. വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളും സംഘടന ഏറ്റെടുത്ത് നടത്തുന്നുവെ ന്നു അബ്ദുൽ ലത്തീഫ് സഅദി ഉറുമി,
ബയാർ സിദ്ദീഖ് സഖാഫി,
ബശീർ കുമ്പോൽ,
എം സാദിഖ് ഉറുമി,
ഉമൈർ മള്ഹരി പത്രസമ്മേളനത്തിൽ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page