കാസർകോട്: തടവുപുള്ളികൾക്കുള്ള പരിഗണന പോലും പിണറായി സർക്കാർ ജീവനക്കാരോട് കാണിക്കുന്നില്ലെന്നു ഡി സി സി പ്രസിഡണ്ട് പികെ ഫൈസൽ പറഞ്ഞു. തടവുകാർക്ക് വേതനം വർദ്ധിപ്പിച്ച് സർക്കാർ അവരെ കുറ്റകൃതങ്ങൾ ചെയ്യാൻ പ്രോത്സഹിപ്പിക്കുന്നു . അതേസമയം സർക്കാരിൻ്റെ തൊഴിലാളികളായജീവനക്കാരുടെ ആനുകൂല്യം നിഷേധിച്ച് അവരെ അവഗണിക്കുകയാണെന്നുഅദ്ദേഹം പരിതപിച്ചു.സംഘടിത കൊള്ള അവസാനിപ്പിക്കണമെന്നും ജീവനക്കാരെ അടിമകളാക്കാനുള്ള സർക്കാർ നീക്കം മതിയാക്കണമെന്നും ആവശ്യപ്പെട്ടു.ഫെബ്രുവരി 2 ന് കാസർകോട്ടു നിന്നു തിരുവനന്തപുരത്തേക്ക് നടത്തുന്ന നവജീവന യാത്രയുടെ സംഘാടക സമിതി യോഗംഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ആനുകൂല്യനിഷേധത്തിലൂടെയും പിൻവാതിൽ നിയമനത്തിലൂടെയുംഎൻ പി എസ് വാഗ്ദാന ലംഘനത്തിലൂടെയും സർക്കാർ സിവിൽ സർവീസിനെ തകർക്കുകയാണെന്നുംഅദ്ദേഹം പറഞ്ഞു. എൻജിഒ അസോ സംസ്ഥാന പ്രസിഡണ്ട് എ എം ജാഫർ ഖാൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ്ജി എസ് ഉമാശങ്കർ, സെക്രട്ടറിജോയ് ഫ്രാൻസിസ്, കോൺഗ്രസ് പോഷക സംഘടന, സർവീസ് സംഘടനാ ഭാരവാഹികളായ കെ ആർ കാർത്തികേയൻ,സി ജെ ജെയിംസ്, രാജീവൻ നമ്പ്യാർ, ഉഷ, കെ ഗോപാലകൃഷ്ണൻ, ടി എം ഫിറോസ്, സുരേഷ് പെരിയങ്ങാനം, ലോകേഷ് എം ബി ആചാർ, അരുൺകുമാർ സി കെ, വത്സല കൃഷ്ണൻ, എം ജി രാധാകൃഷ്ണൻ, എം വി നിഗീഷ്,എം മാധവൻ നമ്പ്യാർ, സുനിൽ കുമാർ, ബ്രിജേഷ് , സഞ്ജീവൻ, രഘു, ശ്രീനിമോൻ, റിജിത്ത് യു കെ, അശോകൻ, ഷഫീഖ്,രതീഷ്, ഷജിൽ പിണറായിരതി, ഗിരിജ പ്രസംഗിച്ചു.







