കാസര്‍കോട്: ആരിക്കാടിയില്‍ ടോള്‍ പിരിവ് ആരംഭിച്ചതോടെ മംഗളൂരുവിലേക്കുള്ള യാത്രക്കാര്‍ക്ക് തിരിച്ചടിയായി ബസ് ചാര്‍ജ് വര്‍ധന. കര്‍ണാടക കെഎസ്.ആര്‍.ടി.സിയാണ് യാത്രാ നിരക്ക് വര്‍ധിപ്പിച്ചത്. കഴിഞ്ഞ ദിവസം മുതലാണ് ഇത് പ്രാബല്യത്തില്‍ വന്നത്. യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് നിരക്ക് വര്‍ധിപ്പിച്ചതെന്നും ഇത് കഴുത്തറുപ്പന്‍ കൊള്ളയാണെന്നും യാത്രക്കാര്‍ പറയുന്നു. അതേസമയം കേരള ആ.ര്‍.ടി.സി നിരക്ക് ഇപ്പോള്‍ വര്‍ധിപ്പിച്ചിട്ടില്ല. പിന്നീട് നിരക്ക് വര്‍ധിപ്പിക്കുമെന്നാണ് അധികൃതരില്‍ നിന്ന് ലഭിക്കുന്ന വിവരം. കുമ്പളയില്‍ നിന്ന് ഉപ്പളയിലേക്ക് 18 രൂപയുള്ളത് 25 രൂപയാക്കി. കുമ്പളയില്‍ നിന്ന് മംഗളൂരുവിലേക്ക് 67 രൂപയുണ്ടായിരുന്നത് 75 രൂപയാക്കി വര്‍ധിപ്പിച്ചു. കാസര്‍കോട് നിന്ന് മംഗളൂരുവിലേക്ക് 88 രൂപയുള്ളത് 95 രൂപയായി. ടോള്‍ പിരിവിന് പിന്നാലെയാണ് കര്‍ണാടക നിരക്ക് വര്‍ധിപ്പിച്ചത്. പൊതുഗതാഗതത്തിന് കെ.എസ്.ആര്‍.ടി.സിയെ ആശ്രയിക്കുന്ന സാധാരണക്കാരെയാണ് കര്‍ണാടക കൊള്ളയടിക്കുന്നത്.







