കാസർകോട്: ചട്ടഞ്ചാൽ തെക്കിൽ പ്പറമ്പ 55-ാം മൈലിൽ ബി.എം.ഡബ്ല്യു കാറും ലോറിയും കുട്ടിയിടിച്ചു രണ്ടു പേർക്കു ഗുരുതരമായി പരിക്കേറ്റു. അത്യാസന്ന നിലയിലായ ഇവരെ കാസർകോട്ടു നിന്ന് ഫയർഫോഴ്‌സ് എത്തി കാർ വെട്ടിപൊളിച്ചു മാറ്റിയാണു പുറത്തെടുത്തതെന്നു പറയുന്നു. കാസർകോട്ടേ സ്വകാര്യ ആശുപത്രിയിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചത്. പരിക്കേറ്റവർ മംഗളൂരു സ്വദേശികളാണെന്നും പരിക്കു അതീവ ഗുരുതരമാണെന്നും പറയുന്നുണ്ടെങ്കിലും സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായി തകർന്നിട്ടുണ്ട്. അഞ്ചു പേരാണു കാറിലുണ്ടായിരുന്നത്. അപകടത്തെത്തുടർന്നു ഗതാഗതം തടസ്സപ്പെട്ടിരുന്നു. ഫയർ ഫോഴ്സും പൊലീസും ചേർന്നു ഗതാഗതം പുനസ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്.







