ഹോട്ടല്‍ ബിസിനസ് യാഥാര്‍ഥ്യമായില്ല; മനംനൊന്ത് മുന്‍ പ്രവാസിയായ യുവാവ് ജീവനൊടുക്കി

മംഗളൂരു: ഏറെ സ്വപ്‌നം കണ്ട ഹോട്ടല്‍ ബിസിനസ് യാഥാര്‍ഥ്യമാകാത്തതിനാല്‍ മനംനൊന്ത് മുന്‍ പ്രവസിയായ യുവാവ് തൂങ്ങിമരിച്ചു. മൂഡ്ബ്രിദ്രി നാഗരക്കട്ടെ-ഒണ്ടിക്കാട്ടെ സ്വദേശി ശ്രീനിവാസിന്റെ മകന്‍ ദീക്ഷിത് (35) ആണ് മരിച്ചത്. ദുബായില്‍ നിന്ന് തിരിച്ചെത്തിയ ശേഷം, നാഗരക്കട്ടെയിലെ റിംഗ് റോഡിന് സമീപം ഒരു ഹോട്ടല്‍ ബിസിനസ്സ് ആരംഭിക്കാന്‍ ദീക്ഷിത് പദ്ധതിയിട്ടിരുന്നു. എന്നാല്‍ ലോണുകള്‍ ലഭിക്കാത്തതിനാല്‍ ആ സ്വപ്നം സാക്ഷാത്കരിക്കാനുള്ള ശ്രമം പരാജയപ്പെട്ടതായി അടുത്ത സുഹൃത്തുക്കള്‍ പറഞ്ഞു. രോഗിയായ മാതാവ് വീട്ടിലുള്ളപ്പോഴാണ് മകന്‍ ജനലില്‍ ഷാള്‍ കെട്ടി തൂങ്ങിമരിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page