മംഗളൂരു: കോളേജ് വിദ്യാര്‍ഥികള്‍ക്ക് മയക്കുമരുന്ന് എത്തിച്ചുകൊടുക്കുന്ന സംഘത്തിലെ മലയാളിയായ യുവാവ് മംഗളൂരുവില്‍ പിടിയില്‍. എറണാകുളം മുത്തോലപുരം ചുണമാക്കില്‍ വീട്ടില്‍ ജൂഡ് മാത്യു (20) ആണ് അറസ്റ്റിലായത്. മംഗളൂരു ഈസ്റ്റ് പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് 5.20 ഗ്രാം എംഡിഎംഎയുമായി ഇയാള്‍ കദ്രി പൊലീസിന്റെ പിടിയിലായത്. ശനിയാഴ്ച വൈകീട്ട്
പടവ് കൈലാസ് കോളനിയിലെ ശ്രീ ദുര്‍ഗ്ഗാ പരമേശ്വരി ഭജന മന്ദിറിന് പിന്നിലുള്ള സ്ഥലത്തിന് സമീപത്തുവച്ച് പൊലീസ് വാഹന പരിശോധന നടത്തിയിരുന്നു. ബൈക്കിലെത്തിയ യുവാവിനെ വിശദമായി ചോദ്യം ചെയ്തതോടെയാണ് മയക്കുമരുന്ന് വില്‍പന സമ്മതിച്ചത്. പ്രദേശത്തെ കോളേജ് വിദ്യാര്‍ഥികളെ തേടിയെത്തിയതായിരുന്നു യുവാവ്.







