കുമ്പള വെടിക്കെട്ട് ഉത്സവം: ക്ഷേത്രകമ്മിറ്റി ഭാരവാഹികള്‍ക്കെതിരെ കേസ്

കുമ്പള: കുമ്പള വെടിക്കെട്ടു ഉത്സവത്തിന് ക്ഷേത്രം ഭാരവാഹികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് സദാനന്ദകാമത്ത് കെ, സെക്രട്ടറി സദാനന്ദകാമത്ത് എസ്, മെമ്പര്‍മാരായ ലക്ഷ്മണപ്രഭു, സുധാകര കാമത്ത്, ദയാരാജ് ടി വി എന്നിവര്‍ക്കെതിരെയാണ് കേസ്. കുമ്പളയിലെ ജില്ലാ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിക്കു കിഴക്കു ഭാഗത്തുള്ള ഒഴിഞ്ഞ പറമ്പില്‍ ശ്രീ കണിപുര ക്ഷേത്ര ഭാരവാഹികളുടെ നേതൃത്വത്തില്‍ കൂട്‌ലു കേളുഗുഡ്ഡെ റോഡിലെ മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ നസീമ ഉദാസീനമായും അവിവേകത്തോടെയും ഉത്സവം കാണാനെത്തിയ പൊതുജനങ്ങള്‍ക്കും മറ്റും അപകടം ഉണ്ടാക്കുന്ന തരത്തില്‍ സ്‌ഫോടകവസ്തുവായ …

കാസര്‍കോട് കളക്ടറേറ്റിലെ ജീവനക്കാരന്‍ വീട്ടില്‍ തൂങ്ങിമരിച്ചു

കാസര്‍കോട്: കാസര്‍കോട് സര്‍വേ ഓഫീസിലെ ജീവനക്കാരന്‍ വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ മുയ്യം ചെപ്പിനൂലിലെ എം.പി.ജയേഷ്(45)ആണ് മരിച്ചത്. സര്‍വേ ഓഫീസില്‍ ഫസ്റ്റ് ഗ്രേഡ് ഡ്രാഫ്റ്റ്സ്മാന്‍ ആയിരുന്നു. ശനിയാഴ്ച രാവിലെയാണ് ജയേഷിനെ മരിച്ച നിലയില്‍ കണ്ടത്. സഹോദരി ഭര്‍ത്താവ് അടുത്തിടെ മരണപ്പെട്ടതിനാല്‍ മാതാവ് സഹോദരിയുടെ വീട്ടിലായിരുന്നു. ജയേഷ് മാത്രമേ ചെപ്പിനൂലിലെ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. മൃതദേഹം വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷം ഞായറാഴ്ച വരഡൂല്‍ പൊതുശ്മശാനത്തില്‍ സംസ്‌കരിക്കും. പരേതനായ റിട്ട. …

കണ്ണൂരില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു; കണ്ടെത്തിയത് കാക്കയില്‍; ഇരിട്ടി നഗരസഭയിലും സമീപ പ്രദേശങ്ങളിലും ജാഗ്രതാ നിര്‍ദേശം

കണ്ണൂര്‍: ഇരിട്ടി എടക്കാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു. കാക്കയിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. വളര്‍ത്തുപക്ഷികളില്‍ നിലവില്‍ രോഗം സ്ഥിരീകരിച്ചിട്ടില്ല. പക്ഷികളെ കൊന്നൊടുക്കേണ്ട സാഹചര്യമില്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. അതേ സമയം ഇരിട്ടി നഗരസഭയിലും സമീപ പ്രദേശങ്ങളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. രോഗം സ്ഥിരീകരിച്ചത് കാക്കയില്‍ ആയതിനാല്‍ രോഗത്തിന്റെ പ്രഭവ കേന്ദ്രം സ്ഥിരീകരിട്ടില്ല. നിരീക്ഷണ മേഖലയും നിര്‍ദേശിക്കപ്പെട്ടിട്ടില്ല.ചത്ത പക്ഷിയുടെ ശരീരം നിര്‍ദിഷ്ട ആഴത്തില്‍ കുഴിയെടുത്ത് കാല്‍സ്യം കാര്‍ബണേറ്റ് ഇട്ട് നഗരസഭ പൊതുജനാരോഗ്യ വിഭാഗം സംസ്‌കരിക്കും. അജ്ഞാതമായ പനി, ശ്വാസകോശ അണുബാധ എന്നിവ …

കുമ്പള ഭാസ്‌കര നഗറില്‍ ഭിന്നശേഷിക്കാരന്റെ പെട്ടിക്കടയില്‍ മോഷണം

കാസര്‍കോട്: കുമ്പള ഭാസ്‌കര നഗറില്‍ ഭിന്നശേഷിക്കാരന്റെ പെട്ടിക്കടയില്‍ മോഷണം. പൂട്ട് തകര്‍ത്ത് കടയ്ക്കുള്ളില്‍ ഉണ്ടായിരുന്ന സിഗരറ്റുകളും മുട്ടകളും കവര്‍ന്നു. ശനിയാഴ്ച രാത്രിയിലാണ് മോഷണം നടന്നതെന്ന് കരുതുന്നു. ഭിന്നശേഷിക്കാരനായ ഹരീശയുടെ കടയിലാണ് കവര്‍ച്ച നടന്നത്. ഞായറാഴ്ച രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് പൂട്ട് തകര്‍ത്ത നിലയില്‍ കണ്ടത്. 1000 രൂപയുടെ സിഗരറ്റും രണ്ടു ട്രേ മുട്ടകളും മോഷണം പോയതായി ഹരീശ പറഞ്ഞു. തന്റെ ചികില്‍സയ്ക്ക് വേണ്ടിയാണ് ഹരീശ കച്ചവടം ആരംഭിച്ചത്. ഈ കടയില്‍ നിന്ന് ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് …

കാസർകോട് പഴയ ബസ് സ്റ്റാൻഡിലെ ബേക്കറിയിൽ വൻ തീപിടിത്തം, അടുക്കളയിലെ ഉപകരണങ്ങൾ കത്തി നശിച്ചു, അഗ്നിശമന സേനയുടെ സമയോചിത ഇടപെടലിൽ വൻ ദുരന്തം ഒഴിവായി

കാസർകോട്: പഴയ ബസ് സ്റ്റാൻഡിലെ ബേക്കറിയിൽ വൻ തീപിടിത്തം. അടുക്കളയിലെ ഉപകരണങ്ങൾ കത്തി നശിച്ചു. അഗ്നിശമന സേനയുടെ സമയോചിത ഇടപെടലിൽ വൻ ദുരന്തം ഒഴിവായി. അല്ലെങ്കിൽ തളിപ്പറമ്പ് ദുരന്തം ഇവിടെയും ആവർത്തിക്കുമായിരുന്നു. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് പഴയ ബസ്സ്റ്റാൻഡിലുള്ള രാംദേവ് കോംപ്ലക്സ്ന്റെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ലുംസ് ബേക്കറി ആൻഡ് കൂൾബാറിൽ തീപിടിത്തം ഉണ്ടായത്. ഒന്നാം നിലയിൽ നിന്നും ശക്തമായ പുക ഉയരുന്നത് കണ്ടവർ അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. അസി. സ്റ്റേഷൻ ഓഫീസർ ആർ. വിനോദ് കുമാറിന്റെയും …

പിതാവ് കൊടുത്ത ബിസ്കറ്റും മുന്തിരിയും കഴിച്ചു; പിന്നാലെ ഒരു വയസ്സുകാരൻ കുഴഞ്ഞുവീണു മരിച്ചു; ദുരൂഹത, പിതാവ് കസ്റ്റഡിയിൽ

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഒരു വയസ്സുകാരന്‍റെ മരണത്തില്‍ ദുരൂഹത. കാഞ്ഞിരംകുളം തവ്വാവിള ഷിജില്‍ ഭവനില്‍ താമസിക്കുന്ന ഷിജില്‍–കൃഷ്ണപ്രിയ ദമ്പതികളുടെ മകന്‍ ഇഹാനാണ് കുഴഞ്ഞുവീണ് മരിച്ചത്. പിതാവ് ഷിജില്‍ നൽകിയ ബിസ്കറ്റും മുന്തിരിയും കഴിച്ചതിന് പിന്നാലെയാണ് കുഞ്ഞ് കുഴഞ്ഞുവീണതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. വെള്ളിയാഴ്ച രാത്രി 9.30-നായിരുന്നു സംഭവം. അന്വേഷണത്തെ തുടർന്ന് ഷിജിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബിസ്‌കറ്റും മുന്തിരിയും കഴിച്ച ഇഹാന്റെ വായിൽനിന്നു നുരയും പതയും വന്നു. ഉടനെ ഷിജിലും കൃഷ്ണപ്രിയയും ചേർന്ന് ഇഹാനെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഷിജിലും …

ഒരു കോടിയുടെ എംഡിഎംഎ കടത്തിയ കേസിൽ ഒന്നാം പ്രതി; കണ്ണൂരിൽ ജാമ്യത്തിൽ ഇറങ്ങിയ യുവതി തൂങ്ങി മരിച്ച നിലയിൽ

കണ്ണൂർ: ഒരു കോടിയുടെ മയക്കുമരുന്ന് കടത്തിയ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ യുവതിയെ വാടക ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കക്കാട് പള്ളിമുക്കിൽ വാടക ക്വാർട്ടേഴ്സിൽ താമസിച്ചു വന്ന സിടി ബൾക്കീസ് (34)ആണ് മരിച്ചത്. ശനിയാഴ്ച്ച വൈകീട്ടാണ് സംഭവം. 2022ൽ കണ്ണൂരിലേക്ക് ബം​ഗളൂരുവിൽ നിന്നു ടൂറിസ്റ്റ് ബസിൽ ചുരിദാർ തുണിത്തരങ്ങളുടെ ഉള്ളിൽ എംഡിഎംഎ ഒളിപ്പിച്ചു കടത്തിയതിനാണ് ബൾക്കീസ് പിടിയിലായത്. പാർസൽ വഴി രണ്ട് കിലോയോളം എംഡിഎംഎയാണ് കടത്തിയത്. ഈ കേസിലെ ഒന്നാം പ്രതിയാണ് ബൾക്കീസ്. മൂന്ന് വർഷത്തിലധികം …