കൊല്ലം: യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുനലൂര്‍ സ്വദേശി ഷിനുവിനെയാണ് പുനലൂര്‍ കോളേജ് ജംഗ്ഷന് സമീപമുള്ള ഫ്‌ളാറ്റിന് സമീപത്തെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്. മൃതദേഹത്തിന്റെ പല ഭാഗത്തും മുറിവേറ്റ പാടുകള്‍ ഉണ്ടെന്ന് പൊലീസ് പറഞ്ഞു.
കെവിന്‍ കൊലക്കേസില്‍ ഷിനുവിനെ പൊലീസ് പ്രതി ചേര്‍ത്തിരുന്നെങ്കിലും കോടതി വെറുതെ വിട്ടിരുന്നു. ഇയാളുടെ മൂത്ത സഹോദരന്‍ ഷാനു ഈ കേസില്‍ ശിക്ഷിക്കപ്പെട്ട് ഇപ്പോള്‍ പരോളിലാണ്. മദ്യപിച്ചു ലക്കുകെട്ട് ഫ്‌ളാറ്റിന്റെ മുകളില്‍ നിന്ന് വീണതാകാം എന്നാണ് പൊലീസിന്റെ നിഗമനം. ഫ്‌ളാറ്റിന് മുകളില്‍ നിന്ന് മദ്യക്കുപ്പികളും, ഷിനു ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണും കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.







