കുമ്പള ടോള്‍ പ്ലാസയ്ക്കു നേരെയുണ്ടായ അക്രമം; 2 പേര്‍ അറസ്റ്റില്‍

കാസര്‍കോട്: ദേശീയപാതയിലെ കുമ്പള ടോള്‍ പ്ലാസയില്‍ ടോള്‍ പിരിക്കുന്നതില്‍ പ്രതിഷേധിച്ച് നടന്ന സമരത്തിനിടയില്‍ അക്രമം നടത്തിയെന്ന കേസില്‍ രണ്ടു പേരെ പൊലീസ് അറസ്റ്റു ചെയ്തു. കൊടിയമ്മ, ഉജാറിലെ ഫൈസല്‍ അബ്ദുല്‍ റഹ്‌മാന്‍ (28), മഞ്ചേശ്വരം, വാമഞ്ചൂര്‍ ചെക്കു പോസ്റ്റിനു സമീപത്തെ ടി അബ്ദുല്‍ നാസര്‍ (46) എന്നിവരെയാണ് കുമ്പള പൊലീസ് ഇന്‍സ്‌പെക്ടര്‍ ടി.കെ മുകുന്ദന്‍, എസ്‌ഐ കെ. ശ്രീജേഷ് എന്നിവര്‍ അറസ്റ്റു ചെയ്തത്. ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമരം നടക്കുന്നതിനിടയില്‍ ഉണ്ടായ സംഘര്‍ഷത്തിനിടയില്‍ ടോള്‍ പ്ലാസയ്ക്കു നേരെ അക്രമം നടത്തി ഉപകരണങ്ങള്‍ തകര്‍ത്തുവെന്ന കേസിലാണ് അറസ്റ്റ്. അക്രമത്തില്‍ പത്തു ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായിയെന്നു കാണിച്ചാണ് ടോള്‍ പ്ലാസ അധികൃതര്‍ കുമ്പള പൊലീസില്‍ പരാതി നല്‍കിയിരുന്നത്.
സംഘര്‍ഷത്തിന്റെ വീഡിയോകള്‍ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞ് പിടികൂടിയതെന്നു പൊലീസ് പറഞ്ഞു. മറ്റു പ്രതികളെ കൂടി ഉടന്‍ അറസ്റ്റു ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മഞ്ചേശ്വരത്ത് ഏക മകളെയും ഭാര്യാസഹോദരി ഭര്‍ത്താവിനെയും കുത്തിക്കൊന്ന കേസ്: കത്തിവാങ്ങിയത് ഉപ്പളയിലെ കടയില്‍ നിന്ന്; തെളിവെടുപ്പിനിടയില്‍ പ്രതിക്കു നേരെ സ്ത്രീകളടക്കമുള്ളവരുടെ പ്രതിഷേധം, നാടകീയ രംഗങ്ങള്‍

You cannot copy content of this page