കാസര്‍കോട്: ബന്ധുവിന്റെ വീട്ടില്‍ നടന്ന കാതുകുത്തു പരിപാടിക്കിടയില്‍ യുവതി കുഴഞ്ഞു വീണു മരിച്ചു. മേല്‍പ്പറമ്പ്, കട്ടക്കാലില്‍ താമസിക്കുന്ന ജലീലിന്റെ ഭാര്യ സാഹിദ (46)യാണ് മരിച്ചത്. ദേളി, പട്ടര്‍വളപ്പ് സ്വദേശിനിയാണ്.
ശനിയാഴ്ച രാത്രി ഏഴരമണിയോടെയാണ് സംഭവം. ദേളിയിലെ ബന്ധുവീട്ടില്‍ നടന്ന കുഞ്ഞിന്റെ കാതുകുത്തല്‍ ചടങ്ങില്‍ സംബന്ധിക്കാന്‍ എത്തിയതായിരുന്നു സാഹിദ. ഇതിനിടയില്‍ കുഴഞ്ഞുവീണ യുവതിയെ ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. മക്കള്‍: ജംഷീദ്, സാജിത്, ജുനൈദ്, സിയാദ്, ഇര്‍ഷാദ്, അഫ്രീദ്. മരുമക്കള്‍: അസ്മിയ, നൂര്‍ജഹാന്‍. സഹോദരങ്ങള്‍: സാബിര്‍, നാസിര്‍.






