മലപ്പുറം: പൊന്നാനിയില്‍ സിപിഎം പ്രവര്‍ത്തകര്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടി. പൊന്നാനി എരമംഗലത്തെ സിപിഎം ലോക്കല്‍ കമ്മറ്റി ഓഫീസ് കെട്ടിടത്തിലെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണ് ഏറ്റുമുട്ടിയത്. എരമംഗലം മൂക്കുതല ഉത്സവത്തിനിടെ ഉണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്ന് പറയുന്നു.
സംഘര്‍ഷത്തില്‍ ഓഫീസ് അടിച്ചു തകര്‍ത്തു. ഓഫീസിലുണ്ടായിരുന്ന മൊബൈല്‍ ഫ്രീസര്‍, ബള്‍ബ്, ടിവി ഉള്‍പ്പെടെ നശിപ്പിച്ചു. സംഭവം വാര്‍ത്തയായതോടെ വിശദീകരണവുമായി സിപിഎം നേതൃത്വം രംഗത്തെത്തി. ഉത്സവവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണം. സംഘട്ടത്തിന് പിന്നാല്‍ രാഷ്ടീയമില്ലെന്നു നേതാക്കള്‍ വിശദീകരിച്ചു.







