കാസര്‍കോട്: പെരുതടി നെല്ലിതോടില്‍ കാട്ടുപന്നി കുറുകെ ചാടി സ്‌കൂട്ടിയിലിടിച്ചു. വാഹനം തകര്‍ന്നു. യാത്രക്കാര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കിരണ്‍, മനു എന്നിവര്‍ക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ റാണിപുരം റോഡില്‍ നെല്ലിത്തോടിലാണ് സംഭവം. ബളാന്തോട് ഉത്സവം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വാഹനങ്ങള്‍ക്കിടയിലൂടെയാണ് കാട്ടുപന്നി കുറുകെ ചാടിയത്. സ്‌കൂട്ടിയെ ഇടിച്ചുതെറുപ്പിക്കുകയായിരുന്നു. പരിക്കേറ്റ യാത്രക്കാര്‍ കാഞ്ഞങ്ങാട് ജില്ലാശുപത്രിയില്‍ ചികില്‍സ തേടി. സ്ഥിരം പന്നി ശല്യമുള്ള മേഖലയാണ് പെരുതടി നെല്ലിതോട് പ്രദേശം.







