തൃക്കരിപ്പൂർ: യുഎഇ കെഎംസിസി സെൻട്രൽ കമ്മിറ്റി മുൻ ജനറൽ സെക്രട്ടറി ഖാലിദ് ഹാജി വലിയ പറമ്പ് (82) അന്തരിച്ചു. പയ്യന്നൂരിലെ പഴയകാല മുസ്ലിം ലീഗ് നേതാവായിരുന്നു. പടന്ന കുടുംബാരോഗ്യ കേന്ദ്രത്തിനു സമീപം ആണ് താമസം. കബറടക്കം വെള്ളിയാഴ്ച രാവിലെ പടന്ന വലിയ ജുമാമസ്‌ജിദിൽ. ഭാര്യമാർ: എ.കെ.റുഖിയ, പി സുഹറ. മക്കൾ: ഫൗസിയ, ഷക്കീർ, സമീർ, ഷമീർ, സൽമ, നജ്‌മ, മരുമക്കൾ: അബൂസാലി, സറീന, ബുഷ്റ, ഷാഹിദ, അബുബക്കർ, ഷഖീൽ. സഹോദരങ്ങൾ: കുഞ്ഞാമിന, സുലൈമാൻ, അബ്ദുൽ മജീദ്, അബ്ദുൽ ഖാദർ, അബ്‌ദുല്ല.







