ആരോഗ്യരംഗത്ത് മറ്റൊരു സുപ്രധാന നേട്ടവുമായി ആസ്റ്റര്‍മിംസ് കാസര്‍കോട്

കാസര്‍കോട്: ആരോഗ്യരംഗത്ത് കാസര്‍കോട് ആസ്റ്റര്‍ മിംസ് മറ്റൊരു സുപ്രധാന നേട്ടം കൈവരിച്ചു. ആശുപത്രി പ്രവര്‍ത്തനമാരംഭിച്ചു മൂന്നു മാസത്തിനുള്ളില്‍ ആശുപത്രിയില്‍ 100 സുരക്ഷിത പ്രസവങ്ങള്‍നടന്നു. 100 ആഞ്ജിയോപ്ലാസ്റ്റികളും വിജയകരമായി പൂര്‍ത്തീകരിച്ചു. അഭിമാനകരമായ ഈ നേട്ടം ആശുപത്രി ആഹ്ലാദപൂര്‍വം ആഘോഷിച്ചു. ഡോക്ടര്‍മാരും നഴ്സുമാരും ജീവനക്കാരും ചടങ്ങില്‍ പങ്കെടുത്തു.
സ്ത്രീകളുടെയും നവജാത ശിശുക്കളുടെയും സുരക്ഷ മുന്‍നിര്‍ത്തി നടപ്പാക്കുന്ന സേഫ് ഡെലിവറി, പെയിന്‍ലെസ് ഡെലിവറി സംവിധാനങ്ങള്‍ മുഖേന ഗര്‍ഭിണികള്‍ക്ക് വേദനയില്ലാത്തതും സുരക്ഷിതവുമായ പ്രസവ പരിചരണം ആസ്റ്റര്‍ മിംസ് കാസര്‍കോട് ഉറപ്പാക്കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ആധുനിക ലേബര്‍ റൂം സൗകര്യങ്ങളും പരിചയസമ്പന്നരായ ഗൈനക്കോളജി, അനസ്‌തേഷ്യ, നിയോനേറ്റല്‍ ടീമുകളും ചേര്‍ന്നാണ് ഈ നേട്ടം കൈവരിച്ചത്. 10 വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങിയതാണ് ഗൈനക്കോളജി വിഭാഗം. കൂടാതെ അത്യാധുനിക ലെവല്‍ 3 സൗകര്യങ്ങളോട് കൂടിയ എന്‍ ഐ സി യു ആസ്റ്റര്‍ മിംസ് കാസര്‍കോടിന്റെ മാത്രം സവിശേഷതയാണെന്ന് അധികൃതര്‍ അറിയിച്ചു.
കാത്ത്ലാബ് സൗകര്യങ്ങളോടെയുള്ള കാര്‍ഡിയോളജി വിഭാഗം
24 മണിക്കൂറും പ്രവര്‍ത്തിക്കുന്നു. മൂന്നു മാസത്തിനുള്ളില്‍ 100 ആഞ്ജിയോപ്ലാസ്റ്റി ചികിത്സകള്‍ ആസ്റ്റര്‍ മിംസ് വിജയകരമായി പൂര്‍ത്തിയാക്കി. വിജയാഘോഷ ചടങ്ങില്‍ സി ഒ ഒ സുധീര്‍, സിഎംഎസ് ഡോ.സാജിദ് സലാഹുദ്ദീന്‍, ഓപ്പറേഷന്‍സ് ഹെഡ് അശ്വന്ത് പി.എം., കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. രാമകൃഷ്ണ, ഡോ.അബ്ദുള്‍ നവാഫ്, ഡോ.കിഷന്‍ രാജ്, ഗൈനക്കോളജി വിഭാഗം മേധാവി ഡോ. വിദ്യ സുരേഷ് ബാബു, ഡോ.ദീപ മാധവന്‍, ഡോ.പൃഥ്വി എസ്, ഡോ.അന്‍വിത, ഡോ.ഷഹാന, ഡോ.നീലിമ രാജീവ്, ഡോ.രജിത, പീഡിയാട്രിക് വിഭാഗം മേധാവി ഡോ.ഉദയ് ശ്രീനിവാസ്, ഡോ.അപര്‍ണ പിവി, ഡോ. മുഹമ്മദ് നബീല്‍, ഡോ.ജുമാന മെഹ്ജബിന്‍, ഡോ.ചൈത്ര പി എന്നിവര്‍ പങ്കെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ബദിയഡുക്കയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെയും ഭര്‍തൃമതിയെയും കാണാതായി; പെണ്‍കുട്ടി വീട്ടില്‍ നിന്നു ഇറങ്ങിയത് പ്രാക്ടിക്കല്‍ പരീക്ഷയ്ക്കു പോകുന്നുവെന്നു പറഞ്ഞ്, ഭര്‍തൃമതി പോയത് ഡ്രൈവിംഗ് ടെസ്റ്റിന്

You cannot copy content of this page