കുമ്പള ടോൾ ബൂത്ത്‌; സമരം കടുപ്പിക്കാൻ ആക്ഷൻ കമ്മിറ്റി തീരുമാനം: 19ന് കളക്ടറേറ്റിന് മുന്നിൽ ജനപ്രതിനിധികളുടെ പ്രതിഷേധ സംഗമം

കാസർകോട്: കുമ്പള ആരിക്കാടിയിൽ ടോൾ പിരിവിനെതിരായ ആക്ഷൻ കമ്മിറ്റിയുടെ സമരം കടുപ്പിക്കാൻ തീരുമാനം. വെള്ളിയാഴ്ച വൈകിട്ട് കുമ്പളയിൽ ചേർന്ന സര്‍വ്വകക്ഷി ആക്ഷൻ കമ്മിറ്റിയുടെ യോഗത്തിലാണ് സമരം കൂടുതൽ ശക്തമാക്കാൻ തീരുമാനമായത്. ഈ മാസം 19ന് കളക്ടറേറ്റിന് മുന്നിൽ ജനപ്രതിനിധികളുടെ പ്രതിഷേധ സംഗമം നടത്തും. മഞ്ചേശ്വരം – കാസർകോട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ മുഴുവൻ അംഗങ്ങളും, കാസർകോട് മുനിസിപ്പാലിറ്റി കൗൺസിലർമാരും സംബന്ധിക്കും. കാസര്‍കോട്-മംഗളൂരു ദേശീയ പാതയിലെ കുമ്പള ടോള്‍ പ്ലാസയിലെ ടോള്‍ പിരിവ് അന്യായമാണെന്നും തടയണമെന്നും ആവശ്യപ്പെട്ട് ആക്ഷന്‍ …

കാരവൽ വാർത്തയിൽ നുഴഞ്ഞുകയറി എഡിറ്റ് ചെയ്ത് വാസ്തവ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിച്ചു; കുറ്റക്കാർക്കെതിരെ കർശന നിയമനടപടി

കാസർകോട് : കുമ്പള ടോൾ പ്ലാസയിലെ ടോൾ പിരിവിനെതിരെ ആക്ഷൻ കമ്മറ്റി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി ജനുവരി 21ന് വീണ്ടും പരിഗണിക്കുമെന്ന വാർത്തയുടെ ലിങ്കിൽ നുഴഞ്ഞുകയറി വ്യാജ വിവരങ്ങൾ ചേർത്ത് തട്ടിപ്പ്. ആക്ഷൻ കമ്മറ്റി നൽകിയ ഹർജിയിൽ എസ് ഡി പി ഐ എന്നു തെറ്റായി എഡിറ്റ് ചെയ്താണ് കൃത്രിമം കാണിച്ചത്. സൈബർ തട്ടിപ്പു കാണിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കാരവൽ മീഡിയ മുന്നറിയിപ്പു നൽകി. തട്ടിപ്പുസംഘങ്ങൾക്കെതിരെ വായനക്കാർ ജാഗ്രത കാണിക്കണമെന്നും കള്ള പ്രചരണങ്ങളിൽ വിശ്വസിക്കരുതെന്നും അറിയിച്ചു.

കുംബഡാജെ, ആജിലയിലെ പുഷ്പാവതിയുടെ കൊലപാതകം: പ്രതി പിടിയിൽ, ക്രൂരമായ കൊലപാതകം നടത്തിയത് നാല് പവൻ തൂക്കമുള്ള കരിമണിമാല കൈക്കലാക്കാൻ

കാസര്‍കോട്: ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കുംബഡാജെ മൗവ്വാര്‍, ആജിലയിലെ വീട്ടില്‍ ഒറ്റക്ക് താമസിച്ചിരുന്ന വയോധികയെ കഴുത്തു ഞെരിച്ചും ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ . രമേശ് നായിക് എന്ന ആളാണ് പിടിയിലായത് . ഇയാളെ പൊലീസ് ചോദ്യം ചെയ്തു വരുന്നു. മരണം കൊലപാതകമാണെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത് . കൊല്ലപ്പെട്ട പുഷ്പലത വി.ഷെട്ടിയുടെ കഴുത്തിൽ ഉണ്ടായിരുന്ന നാലു പവൻ തൂക്കമുള്ള കരിമണിമാല കൈക്കലാക്കുന്നതിനാണ് കൊല നടത്തിയതെന്നാണ് പിടിയിലായ …

ആറുവയസുകാരിയെ വിഷം നല്‍കി കൊലപ്പെടുത്തി; പിന്നാലെ പിതാവ് തൂങ്ങി മരിച്ചു

കൊച്ചി: എളമക്കരയില്‍ മകളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി. ആലപ്പുഴ സ്വദേശി പവിശങ്കര്‍, ആറുവയസുകാരി വാസുകി എന്നിവരാണ് മരിച്ചത്. കുടുംബപ്രശ്നങ്ങളെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. മാസങ്ങള്‍ക്ക് മുന്‍മ്പാണ് ഈ കുടുംബം എറണാകുളം എളമക്കരയിലെ വാടക വീട്ടില്‍ താമസം തുടങ്ങിയത്. മകള്‍ക്ക് വിഷം നല്‍കിയ ശേഷം പിതാവ് പവിശങ്കര്‍ കിടപ്പുമുറിയിലെ ഫാനില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. സംഭവസമയം ഭാര്യ വീട്ടിലുണ്ടായിരുന്നില്ല. അയല്‍വാസികളുടെ സംശയത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയപ്പോഴാണ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ പവിശങ്കറിനെ കാണുന്നത്. …

അഴിച്ചു വിട്ട വളര്‍ത്തുനായ കടിച്ച് വിദ്യാര്‍ത്ഥിനിക്ക് പരിക്ക്

കോഴിക്കോട്: അഴിച്ചു വിട്ട വളര്‍ത്തുനായ കടിച്ച് വിദ്യാര്‍ത്ഥിനിക്ക് പരിക്കേറ്റു. മുക്കം മണാശ്ശേരി മുതുകുട്ടി ഉള്ളാട്ടില്‍ വിനോദ് മണാശ്ശേരിയുടെ മകള്‍ അഭിഷ(17)യ്ക്കാണ് പരിക്കേറ്റത്. കാലിനും കൈക്കും കടിയേറ്റ അഭിഷയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അയല്‍ വീട്ടിലെ നായയാണ് കുട്ടിയെ കടിച്ചത്. അഭിഷയ്‌ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു വിദ്യാര്‍ത്ഥിക്ക് നേരെയും ആക്രമണം ഉണ്ടായെങ്കിലും അടുത്ത വീട്ടിലേക്ക് ഓടിക്കയറി രക്ഷപ്പെട്ടതിനാല്‍ പരിക്കേറ്റില്ല.

പട്ടാപ്പകല്‍ വീട്ടുമുറ്റത്ത് കെട്ടിയിട്ടിരുന്ന പോത്തിനെ മോഷ്ടിച്ച് ചന്തയില്‍ വില്‍ക്കാന്‍ ശ്രമം; യുവാവ് പിടിയില്‍

ഒറ്റപ്പാലം: പട്ടാപ്പകല്‍ വീട്ടുമുറ്റത്ത് കെട്ടിയിട്ടിരുന്ന പോത്തിനെ മോഷ്ടിച്ച് ചന്തയില്‍ വില്‍ക്കാന്‍ ശ്രമിച്ച യുവാവ് പിടിയിലായി. കുന്നംകുളം ചിറമനങ്ങാട് സ്വദേശി രഹ്നാസാണ് അറസ്റ്റിലായത്. പോത്തിനെ വാണിയംകുളം ചന്തയില്‍ വില്‍ക്കാനുള്ള ശ്രമത്തിനിടെയാണ് പിടി വീണത്. കച്ചവടക്കാരും നാട്ടുകാരും ചേര്‍ന്നാണ് യുവാവിനെ പിടികൂടി ഒറ്റപ്പാലം പൊലീസില്‍ ഏല്‍പ്പിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. പട്ടാമ്പി നമ്പ്രം കീഴായൂര്‍ സ്വദേശി അഷറഫിന്റെ പോത്തിനെയാണ് യുവാവ് മോഷ്ടിച്ചത്. പുല്ലും വെള്ളവും നല്‍കി നമ്പ്രത്തെ വീട്ടുമുറ്റത്ത് പോത്തിനെ കെട്ടിയിട്ടിരുന്നു. ആളില്ലാത്ത സമയത്ത് എത്തിയ രഹ്നാസ് പോത്തിനെ …

രാഹുല്‍ മാങ്കൂട്ടത്തിനെതിരായ മൂന്നാമത്തെ കേസിലെ അതിജീവിതയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ്; കോണ്‍ഗ്രസ് പ്രവര്‍ത്തക അറസ്റ്റില്‍

പത്തനംതിട്ട: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അറസ്റ്റിലേക്ക് നയിച്ച മൂന്നാം ബലാത്സംഗക്കേസിലെ പരാതിക്കാരിയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട കോണ്‍ഗ്രസ് പ്രവര്‍ത്തക അറസ്റ്റില്‍. പത്തനംതിട്ടയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകയും മഹിള കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറിയുമായ രജിത പുളിക്കല്‍ ആണ് അറസ്റ്റിലായത്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. പരാതിക്കാരിയുടെ സ്വകാര്യ വിവരങ്ങളടക്കം മനസിലാകുന്നരീതിയിലായിരുന്നു പോസ്റ്റ്.ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടെ കോട്ടയത്ത് നിന്നാണ് പത്തനംതിട്ട സൈബര്‍ പൊലീസ് ഇവരെ അറസ്റ്റുചെയ്തത്. രാഹുല്‍ മാങ്കൂട്ടത്തിനെതിരെ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തപ്പോഴും രജിത പുളിക്കല്‍ പരാതിക്കാരിയെ അധിക്ഷേപിച്ച് …

പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിക്കുന്ന യുഡിഎഫ് സംസ്ഥാനതല ‘പുതുയുഗ യാത്ര” പ്രയാണം ഫെബ്രുവരി ആറിന് കുമ്പളയില്‍ നിന്ന്

കാസര്‍കോട്: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടായ വന്‍ വിജയം നിയമസഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എം പി പറഞ്ഞു. ദിവസം കഴിയുന്തോറും ഇടതുപക്ഷ ജനാധിപത്യമുന്നണി ശിഥിലമായിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാറിന് എടുത്തു പറയത്തക്ക യാതൊരു നേട്ടവും കഴിഞ്ഞ പത്ത് വര്‍ഷമായി ഉണ്ടായിട്ടില്ല. ഇതെല്ലാം വരാന്‍ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സര്‍ക്കാരിനെതിരെ പ്രതിഫലിക്കുമെന്നും നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വലിയ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരുമെന്നും അടൂര്‍ പ്രകാശ് എം പി പറഞ്ഞു. യുഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ …

വിട്ടുമാറാത്ത തലവേദന മാറാന്‍ പച്ച മീനിന്റെ പിത്താശയം വിഴുങ്ങി; മരണത്തോട് മല്ലിട്ട് യുവതി ആശുപത്രിയില്‍ കഴിഞ്ഞത് 23 ദിവസം

ബീജിംഗ്: വിട്ടുമാറാത്ത തലവേദന മാറാന്‍ പച്ച മീനിന്റെ പിത്താശയം വിഴുങ്ങിയ യുവതിക്ക് ജീവന്‍ നിലനിര്‍ത്താന്‍ 23 ദിവസം ആശുപത്രിയില്‍ കഴിയേണ്ടി വന്നു. കിഴക്കന്‍ ചൈനയിലെ ജിയാങ്സു പ്രവിശ്യയില്‍ നിന്നുള്ള ലിയു എന്ന 50 കാരിയാണ് തലവേദന മാറാന്‍ പച്ച മീനിന്റെ പിത്താശയം വിഴുങ്ങിയത്. സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. പച്ച മത്സ്യം കഴിക്കുന്നത് ചൂട് പുറന്തള്ളാനും ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാനും മൈഗ്രെയിനുകള്‍ ഒഴിവാക്കാനും സഹായിക്കുമെന്ന് ജിയാങ്സു പ്രവിശ്യയിലുള്ള ജനങ്ങള്‍ക്കിടയില്‍ ഒരു …

തോറ്റാല്‍ പരമ്പരയും പദവിയും നഷ്ടമാകും; ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തിന് മുമ്പ് ഗൗതം ഗംഭീര്‍ ഉജ്ജയിനിലെ മഹാകാലേശ്വര്‍ ക്ഷേത്രദര്‍ശനം നടത്തി

ഇന്‍ഡോര്‍: ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തിന് മുമ്പ് മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍ ഉജ്ജയിനിലെ മഹാകാലേശ്വര്‍ ക്ഷേത്രദര്‍ശനം നടത്തി . ഇന്ത്യന്‍ ടീമിന്റെ ബാറ്റിംഗ് പരിശീലകന്‍ സീതാന്‍ഷു കൊടകും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ക്ഷേത്രത്തിലെത്തിയ ഗംഭീറും കൊടകും ഭസ്മ ആരതിയിലും പങ്കെടുത്തു. ഞായറാഴ്ച മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് മത്സരം. ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നര്‍ ഉള്‍പ്പെടെ പ്രമുഖതാരങ്ങളങ്ങള്‍ക്കെല്ലാം വിശ്രമം അനുവദിച്ചാണ് ന്യൂസിലന്‍ഡ് ഏകദിന പരമ്പരയില്‍ കളിക്കുന്നത്. ഈ സാഹചര്യത്തില്‍ രോഹിത് ശര്‍മയും വിരാട് കോലിയും ശ്രേയസ് അയ്യരുമടക്കം പ്രമുഖരടങ്ങിയ ഇന്ത്യ അവസാന മത്സരം …

ആല്‍ത്തറ വിനീഷ് കൊലക്കേസ്: വനിതാ ഗുണ്ട ശോഭാ ജോണ്‍ അടക്കം എട്ട് പ്രതികളെയും വെറുതെ വിട്ടു

തിരുവനന്തപുരം: ആല്‍ത്തറ വിനീഷ് കൊലക്കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു. കുപ്രസിദ്ധ വനിതാ ഗുണ്ട ശോഭാ ജോണ്‍ അടക്കമുള്ള എട്ട് പ്രതികളെയാണ് വെറുതെ വിട്ടത്.ശോഭാ ജോണിന്റെ കൂട്ടാളിയും ഭര്‍ത്താവും നിരവധി കേസുകളില്‍ പ്രതിയുമായ ശാസ്തമംഗലം പാങ്ങോട് കൂട്ടാംവിള തച്ചങ്കരി വീട്ടില്‍ കേപ്പന്‍ അനിയെന്ന അനില്‍കുമാര്‍, ശാസ്തമംഗലം സ്വദേശി പൂക്കട രാജന്‍ എന്ന ടി. രാജേന്ദ്രന്‍, ശോഭാ ജോണ്‍, ചന്ദ്രബോസ്, അറപ്പു രതീഷ് എന്ന രതീഷ്, സജു, വിമല്‍, രാധാകൃഷ്ണന്‍ എന്നിവരാണ് വിനീഷ് കൊലക്കേസിലെ ഒന്നു മുതല്‍ എട്ടു …

വിമാനയാത്രക്കാർക്ക് പുതിയ ഫീസ്: ഫെബ്രുവരി 1 മുതൽ തിരിച്ചറിയൽ രേഖകളില്ലെങ്കിൽ 45 ഡോളർ നൽകണം

പി പി ചെറിയാൻ വാഷിംഗ്‌ടൺ ഡി സി : അമേരിക്കയിൽ ‘റിയൽ ഐഡി’ അല്ലെങ്കിൽ പാസ്‌പോർട്ട് പോലുള്ള അംഗീകൃത തിരിച്ചറിയൽ രേഖകളില്ലാതെ യാത്ര ചെയ്യുന്നവർക്ക് പുതിയ ഫീസ് ഏർപ്പെടുത്തി. ഫെബ്രുവരി 1 മുതൽ 45 ഡോളർ (ഏകദേശം 3,700 രൂപ) ‘ടി.എസ്.എ കൺഫേം ഐഡി’ ഫീസായി നൽകണമെന്ന് ട്രാൻസ്‌പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷൻ അറിയിച്ചു. 18 വയസ്സിന് മുകളിലുള്ള, മതിയായ തിരിച്ചറിയൽ രേഖകളില്ലാത്ത എല്ലാ യാത്രക്കാരും ഈ തുക അടയ്ക്കണം.ഒരിക്കൽ അടയ്ക്കുന്ന ഫീസ് 10 ദിവസത്തെ യാത്രകൾക്ക് സാധുവായിരിക്കും. …

കുമ്പള ടോള്‍ പ്ലാസ: ടോള്‍ പിരിവ് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് വീണ്ടും മാറ്റി; പുതിയ തിയതി ജനുവരി 21

കാസര്‍കോട്: കാസര്‍കോട്-മംഗ്‌ളൂരു ദേശീയ പാതയിലെ കുമ്പള ടോള്‍ പ്ലാസയിലെ ടോള്‍ പിരിവ് അന്യായമാണെന്നും തടയണമെന്നും ആവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി വീണ്ടും മാറ്റി. ജനുവരി 21ന് പരിഗണിക്കാനായാണ് മാറ്റിയത്. ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.അതേ സമയം ടോള്‍പ്ലാസയ്ക്കു മുന്നില്‍ ഇന്നു പ്രതിഷേധ സമരങ്ങളൊന്നും ഉണ്ടായില്ല. ഫാസ്റ്റ് ടാഗ് ഉപയോഗിച്ചാണ് ടോള്‍ പിരിവ്. സമരത്തെ കുറിച്ച് ആലോചിക്കുന്നിന് സര്‍വ്വകക്ഷി ആക്ഷന്‍ കമ്മിറ്റി യോഗം വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് ചേരുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ഫുട്ബോൾ ലോകം വടക്കേ അമേരിക്കയിലേക്ക്; ലോകകപ്പ് ടിക്കറ്റിനായി ഒഴുകിയത് 50 കോടി അപേക്ഷകൾ!

പി പി ചെറിയാൻ ന്യൂയോർക് :2026-ൽ വടക്കേ അമേരിക്കയിൽ (അമേരിക്ക, കാനഡ, മെക്സിക്കോ) നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിന്റെ ടിക്കറ്റുകൾക്കു ഫുട്ബോൾ ആരാധകരുടെ വൻ തിരക്ക്. ടിക്കറ്റ് ബുക്കിംഗിന്റെ ആദ്യ ഘട്ടത്തി ൽ തന്നെ 50 കോടിയിലധികം (500 മില്യൺ ) അപേക്ഷകൾ ലഭിച്ചതായി ഫിഫ ഔദ്യോഗികമായി അറിയിച്ചു. റെക്കോർഡ് ഡിമാൻഡ്: കായിക ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന ടിക്കറ്റ് അപേക്ഷകളാണിത്. ശരാശരി ഒരു ദിവസം 1.5 കോടി അപേക്ഷകളാണ് ഫിഫയ്ക്ക് ലഭിക്കുന്നത്. അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ …

കുംബഡാജെ, ആജിലയിലെ പുഷ്പലത വി ഷെട്ടിയുടെ മരണം കൊലപാതകമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; കൊലയാളിക്കായി അന്വേഷണം, കൊലപ്പെടുത്തിയത് കഴുത്തു ഞെരിച്ചും ശ്വാസം മുട്ടിച്ചും

കാസര്‍കോട്: ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കുംബഡാജെ മൗവ്വാര്‍, ആജിലയിലെ വീട്ടില്‍ ഒറ്റക്ക് താമസിച്ചിരുന്ന വയോധികയുടെ മരണം കൊലപാതകമാണെന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെള്ളിയാഴ്ച ഉച്ചയോടെയാണ് പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായത്. കഴുത്തു ഞെരുക്കിയും ശ്വാസം മുട്ടിച്ചുമാണ് കൊലനടത്തിയത്.വ്യാഴാഴ്ച രാവിലെയാണ് വീട്ടില്‍ തനിച്ചു താമസിക്കുന്ന പുഷ്പലത വി ഷെട്ടി (72)യെ മരിച്ച നിലയില്‍ കാണപ്പെട്ടത്.പൊലീസിന്റെ പ്രാഥമിക പരിശോധനയില്‍ തന്നെ കൊലപാതകമാണെന്നു സംശയമുണ്ടായിരുന്നു. ബന്ധുക്കള്‍ സംശയം ഉന്നയിച്ചതോടെയാണ് പോസ്റ്റുമോര്‍ട്ടം പരിയാരത്തേക്ക് മാറ്റിയത്. കൊലയാളിക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

‘കേട്ടതെല്ലാം ശരിയാ…’; നടന്‍ ധനുഷ് വീണ്ടും വിവാഹിതനാകുന്നു; നടി മൃണാള്‍ ഠാക്കൂറുമായുള്ള വിവാഹം വാലന്റൈന്‍സ് ദിനത്തില്‍?

ചെന്നൈ: ബോളിവുഡ് നടി മൃണാള്‍ ഠാക്കൂറും തമിഴ് നടന്‍ ധനുഷും വിവാഹിതരാകുന്നുവെന്ന് റിപ്പോര്‍ട്ട്.കഴിഞ്ഞ കുറച്ചു കാലങ്ങളായി ധനുഷും മൃണാള്‍ താക്കൂറും തമ്മിലുള്ള ബന്ധത്തിന്റെ പേരില്‍ പല തരം ഗോസിപ്പുകളും പുറത്തു വന്നിരുന്നു. ഔദ്യോഗികമായി ഇരുവരും വാര്‍ത്തകളോട് പ്രതികരിച്ചിട്ടില്ല എങ്കിലും, ഇപ്പോഴിതാ വിവാഹ തിയ്യതി പുറത്തു വരുന്നു. ഫെബ്രുവരി 14 ന് പ്രണയ ദിനത്തില്‍ മൃണാള്‍ താക്കൂറും ധനുഷും വിവാഹിതരാകുന്നു എന്നാണ് വാര്‍ത്തകള്‍. സ്വകാര്യമായ ചടങ്ങിലാകും വിവാഹം നടക്കുകയെന്നും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാകും പങ്കെടുക്കുകയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. …

നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി സഞ്ജു സാംസണും?

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതിനുള്ള ചര്‍ച്ചകളില്‍ സജീവമായിരിക്കുകയാണ് മുന്നണികള്‍. ഇത്തവണ മുന്നണികള്‍ സര്‍പ്രൈസ് സ്ഥാനാര്‍ത്ഥികളെ പരിഗണിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇപ്പോള്‍ ബിജെപിയില്‍ നിന്ന് അത്തരമൊരു വാര്‍ത്തയാണ് പുറത്തുവരുന്നത്. ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയാകുമെന്നാണ് വാര്‍ത്ത. ഇതേക്കുറിച്ച് സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനോട് ചോദിച്ചപ്പോള്‍ വളരെ രസകരമായ മറുപടിയാണ് അദ്ദേഹം നല്‍കിയത്. ‘ഇത്തവണ സഞ്ജു സാംസണ്‍ ബിജെപിക്കു വേണ്ടി മത്സരിക്കുന്നുണ്ടെന്ന് കേട്ടല്ലോ’ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന്, ‘എന്നോട് ആരും ചോദിച്ചിട്ടില്ല, …

സംസ്ഥാന സ്‌കൂള്‍ കലോത്സവം: ജില്ലയ്ക്ക് അഭിമാനമായി പെരിയ സ്‌കൂളിലെ എ കെ പാര്‍വതിയും എസ്പി ദേവനന്ദയും

കാസര്‍കോട്: തൃശൂരില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കാസര്‍കോട് ജില്ലയ്ക്ക് അഭിമാനമായി പെരിയ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ദേവനന്ദയും പാര്‍വതിയും. ഹയര്‍സെക്കന്‍ഡറി വിഭാഗം ഹിന്ദി, ഇംഗ്ലീഷ് പദ്യം ചൊല്ലലിനാണ് എസ് പി ദേവനന്ദ എ ഗ്രേഡ് നേടിയത്. പ്ലസ് ടു കൊമേഴ്‌സ് വിദ്യാര്‍ത്ഥിനിയായ ദേവനന്ദ കനിയംകുണ്ടിലെ പി സതീശന്‍-എം ദീപ ദമ്പതികളുടെ മകളാണ്. എ കെ പാര്‍വ്വതി ഹിന്ദി പദ്യം ചൊല്ലലിലാണ് എ ഗ്രേഡ് നേടിയത്. പെരിയ, കൃഷ്ണകൃപയിലെ പരേതനായ കൃഷ്ണകുമാര്‍ മാസ്റ്റര്‍-എ അംബിക ദമ്പതികളുടെ …