ചെറുവത്തൂര്‍: പാലിയേറ്റിവ് കെയര്‍ ദിനത്തില്‍ ചെറുവത്തൂര്‍ കാഞ്ഞങ്ങാട് റൂട്ടില്‍ ഒടുന്ന കാളിന്ദി ബസ് കാരുണ്യയാത്ര നടത്തി. ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പാലിയേറ്റീവ് കെയറിന്റെ ഭാഗമായ കാസര്‍കോട് ഇനീഷ്യേറ്റീവ് ഇന്‍ പാലിയേറ്റീവ് കെയര്‍ സൊസൈറ്റി നടത്തുന്ന കാന്‍സര്‍ ക്ലിനിക്കിന്റെ ധനശേഖരണാര്‍ത്ഥമാണ് കാരുണ്യയാത്ര നടത്തിയത്. ചെറുവത്തൂര്‍ ബസ് സ്റ്റാന്‍ഡില്‍ നടന്ന ചടങ്ങില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് ടിപി മുസ്തഫ ഫ്‌ളാഗ് ഓഫ് ചെയ്തു. ഇനീഷ്യേറ്റിവ് ഇന്‍ പാലിയേറ്റീവ് ജില്ലാ പ്രസിസന്റ് സി. പ്രഭാകരന്‍ അധ്യക്ഷനായി. ജില്ലാ ട്രഷറര്‍ കെ.രാജ് മോഹന്‍ നായര്‍, അഹമ്മദ് മണിയനൊടി, ഗോപിനാഥന്‍ തായന്നൂര്‍, അജയകുമാര്‍, ലത നീലേശ്വരം, അശോകന്‍, കണ്ണന്‍, ഭാസ്‌ക്കരന്‍ ചാത്താമത്ത്, പുഷ്പ, ബസ് ഉടമ അഭിലാഷ്, ജീവനക്കാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.






