കാഞ്ഞങ്ങാട്: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മുന്‍ പ്രവാസി അന്തരിച്ചു. ആവിക്കല്‍ കടപ്പുറത്തെ അജിത്ത് (32) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് ചികിത്സയ്ക്കിടെ മരിച്ചത്. ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്നു. തുടര്‍ന്ന് മൂന്നാഴ്ച മുമ്പാണ് അജിത്ത് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടത്. മൃതദേഹം വ്യാഴാഴ്ച ഉച്ചയോടെ നാട്ടില്‍ എത്തിച്ച് സംസ്‌കരിക്കും. അജിത്ത് രണ്ടുവര്‍ഷം മുമ്പാണ് നാട്ടില്‍ എത്തിയത്. മത്സ്യത്തൊഴിലാളി കൂടിയായിരുന്നു. അരവിന്ദന്റെയും ഉഷാവതിയുടെയും മകനാണ്. ഭാര്യ: പ്രിയങ്ക. രണ്ട് മക്കളുണ്ട്.







