കാസര്‍കോട്: നീര്‍ച്ചാലിലെ സ്വകാര്യ സ്‌കൂളിലെ വാര്‍ഷിക പരിപാടിക്കെത്തിയ 13 കാരനെ സ്‌കൂളിലെ പി.ടി അധ്യാപകന്‍ ആക്രമിച്ചതായി പരാതി. നീര്‍ച്ചാലിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കുട്ടിയാണ് അധ്യാപകനെ തിരെ ബദിയടുക്ക പൊലീസില്‍ പരാതി നല്‍കിയത്. കുട്ടിയുടെ കൈപിടിച്ച് തിരിക്കുകയും കഴുത്തിന് അടിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്തുവെന്നാണ് പരാതി. തിങ്കളാഴ്ച രാത്രി പത്തരയ്ക്കായിരുന്നു അക്രമം. സംഭവത്തില്‍ ബദിയടുക്ക പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.






