ഹൈദരാബാദ്: സര്‍ക്കാര്‍ ജോലി ലഭിച്ചപ്പോള്‍ കാമുകന്‍ കാലുമാറി. പ്രണയത്തില്‍നിന്നും പിന്‍മാറിയതില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു. തെലങ്കാനയിലെ വികാരബാദ് ജില്ലയിലാണ് സംഭവം. സ്വകാര്യ സ്‌കൂള്‍ അധ്യാപികയായ കൊമ്മാനി സീതാരാമ (27) ആണ് മരിച്ചത്. യുവതി അയല്‍ഗ്രാമത്തിലെ യുവാവുമായി ഏറെനാളായി പ്രണയത്തിലായിരുന്നു. ഒരുമാസം മുമ്പ് യുവാവിന് സര്‍ക്കാര്‍ സ്‌കൂളില്‍ അധ്യാപകനായി ഉദ്യോഗം ലഭിച്ചു. ഇതോടെ ഇയാള്‍ യുവതിയില്‍ നിന്ന് മെല്ലെ അകന്നു തുടങ്ങി. തന്നെ ഒഴിവാക്കുന്നതായി കതിരിച്ചറിഞ്ഞ യുവതി പലതവണ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും യുാവാവ് അറ്റന്‍ഡ് ചെയ്തിരുന്നില്ല. ആത്മഹത്യയ്ക്കു മുന്‍പ് കാമുകന്റെ വീട്ടിലെത്തി യുവതി സംസാരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം സ്ത്രീധനം വാങ്ങി വിവാഹംകഴിക്കുന്നതിനു വേണ്ടിയാണ് ഇയാള്‍ പ്രണയബന്ധം ഉപേക്ഷിച്ചതെന്നാണ് യുവതിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്. തെലങ്കാനയിലെ കോതഗഡിക്കടുത്തുള്ള റെയില്‍വേ ട്രാക്കില്‍ നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു.







