കാസര്‍കോട്: നീലേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചോയ്യങ്കോട്ട് രണ്ടു ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. കൃഷ്ണന്‍ (68) എന്നയാളുടെ മൃതദേഹമാണ് ബുധനാഴ്ച ഉച്ചയോടെ വീട്ടിനകത്ത് കാണപ്പെട്ടത്. മൃതദേഹത്തിന് രണ്ടു ദിവസത്തിലേറെ പഴക്കം ഉള്ളതായി സംശയിക്കുന്നു. പുറത്തു കാണാത്തതിനെ തുടര്‍ന്ന് പരിസരവാസികള്‍ വീട്ടില്‍ ചെന്നു നോക്കിയപ്പോഴാണ് മരിച്ചു കിടക്കുന്നത് കണ്ടത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.







