കണിപുര ശ്രീ ഗോപാലകൃഷ്ണ ക്ഷേത്ര വാര്‍ഷികോത്സവത്തിന് ഭക്തിനിര്‍ഭരമായ കൊടിയേറ്റം: ഇനി ഏഴു ദിവസക്കാലം കുമ്പളയില്‍ ഉത്സവമേളം
കുമ്പള: കുമ്പളയില്‍ ഇനി ഒരാഴ്ചക്കാലം ഉത്സവമേളം. കണിപുര ശ്രീ ഗോപാലകൃഷ്ണ ക്ഷേത്ര വാര്‍ഷികോത്സവത്തിന്രാവിലെ ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ കൊടിയേറി. കുമ്പള നഗരം ഭക്തജനങ്ങളെക്കൊണ്ട് നിറയും. നൂറ്റാണ്ടുകളുടെ ചരിത്രമുള്ള പ്രശസ്തമായ കുമ്പള വെടിക്കെട്ട് ഉത്സവം 17നാണ്.ആഘോഷത്തോടെനുബന്ധിച്ചു ക്ഷേത്ര സന്നിധിയില്‍ വിവിധ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. രാവിലെ 10 മണിക്ക് കൊടിയേറ്റത്തോടെ ആരംഭിച്ച മഹോത്സവത്തോടനുബന്ധിച്ച് കലവറ ഘോഷയാത്ര, തുലാഭാരസേവ, മഹാപൂജ, നിത്യശീവേലി, അന്നദാനം തുടങ്ങിയവ ഉണ്ട്.ദേലംപാടി ഗണേശ തന്ത്രി ഉത്സവചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും. എല്ലാ ദിവസവും വിവിധ വൈദിക- ധാര്‍മിക- സാംസ്‌കാരിക പരിപാടികള്‍ …