നീലേശ്വരം: പള്ളിക്കര സ്വദേശി കെ.പി.ശ്രീധരന്‍(78) അന്തരിച്ചു. ഏറെക്കാലം നീലേശ്വരത്ത് പാരലല്‍ കോളേജ് അധ്യാപകനായിരുന്നു. പുതുക്കൈ ഭൂതാനത്താണ് താമസം. ജില്ലാ അത് ലറ്റിക് അസോസിയേഷന്‍ വൈസ് പ്രസിഡണ്ട്, ഖൊഖൊ അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട്, നീലേശ്വരം സ്‌പോട്ടിംഗ് ക്ലബ്ബ് സ്ഥാപകാംഗം, സിപിഎം ഭൂതാനം ബ്രാഞ്ച് സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മൃതദേഹം വ്യാഴാഴ്ച ഉച്ചക്ക് വീട്ടുവളപ്പില്‍ സംസ്‌കരിക്കും.
ഭാര്യ: പി.ബേബി(റിട്ട.അധ്യാപിക, ഉപ്പിലിക്കൈ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍), മക്കള്‍: ഡോ.അപ്പുകൃഷ്ണ(സംസ്‌കൃത അധ്യാപകന്‍ ചെന്നൈ), ശിവകൃഷ്ണ(മര്‍ച്ചന്റ് നേവി). സഹോദരങ്ങള്‍: കെ.പി.രാജീവന്‍ പള്ളിക്കര(ഫുട്‌ബോള്‍താരം), കെ.പി.സേതുരാമന്‍(റിട്ട.മലബാര്‍ സിമന്റ് പാലക്കാട്), കെ.പി.പ്രേണി(ചെന്നൈ), പരേതരായ കെ.പി.വിജയന്‍, കെ.പി.വിനോദിനി(ഉദുമ).







