കാസര്‍കോട്: ബസിറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ ഓട്ടോയിടിച്ച് ഗുരുതരമായി പരിക്കേറ്റ ആള്‍ മരിച്ചു. വെള്ളരിക്കുണ്ട്, നാട്ടക്കല്ലിലെ കൊച്ചാങ്കന്‍ വീട്ടില്‍ അജയന്‍ (58)ആണ് ബുധനാഴ്ച രാവിലെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ മരിച്ചത്.
ചൊവ്വാഴ്ച വൈകുന്നേരം നാലുമണിയോടെ പുന്നക്കുന്നിലാണ് അപകടം. ബസിറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ വെള്ളരിക്കുണ്ട് ഭാഗത്ത് നിന്നും എത്തിയ ഓട്ടോ റിക്ഷ ഇടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ അജയനെ ഉടന്‍ കാഞ്ഞങ്ങാട്ടെ ആശുപത്രിയില്‍ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ കാസര്‍കോട്ടേക്ക് മാറ്റുകയായിരുന്നു. ഭാര്യ: സുഭദ്ര. മക്കള്‍: അഭിജിത്ത് (ദുബായ്), സജിത്ത്.







