കാസര്‍കോട്: കുമ്പള ടൗണില്‍ നടന്നുപോകുന്നതിനിടെ പ്രവാസി കുഴഞ്ഞു വീണുമരിച്ചു. മാട്ടംകുഴി സ്വദേശിയും ആരിക്കാടി തങ്ങളുടെ വീടിന് സമീപം താമസിക്കുന്ന കെഎം അബ്ബാസ്(55) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. ടൗണില്‍ സുഹൃത്തിനൊപ്പം സംസാരിച്ചു നില്‍ക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നു. ഇക്കാര്യം സുഹൃത്തിനെ അറിയിച്ച് ആശുപത്രിയിലേക്ക് നടന്നുപോകുമ്പോള്‍ റോഡരികില്‍ കുഴഞ്ഞുവീഴുകയായിരുന്നു. നാട്ടുകാര്‍ ഉടന്‍ ജില്ലാ സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. കഴിഞ്ഞമാസമാണ് അബ്ബാസ് ഗള്‍ഫില്‍ നിന്നും നാട്ടില്‍ വന്നത്. സക്കീനയാണ് ഭാര്യ. മക്കള്‍: അജ്മല്‍(ദുബൈ), ബിലാല്‍(ബഹ് റൈന്‍), സെമീമ, സാബിറ, സന, സഫ. സഹോദരങ്ങള്‍: മുഹമ്മദ്, അബ്ദുല്ല, അലി, പരേതനായ ഇസ്മായീല്‍, സൈനബ, സഫിയ, ആയിഷ.







