തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനിലെ വിഴിഞ്ഞം വാര്‍ഡ് യു ഡി എഫ് തിരിച്ചു പിടിച്ചു. യു ഡി എഫ് സ്ഥാനാര്‍ത്ഥി കെ എച്ച് സുധീര്‍ഖാന്‍ 83വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയത്. എല്‍ ഡി എഫിന്റെ സിറ്റിംഗ് സീറ്റാണ് വിഴിഞ്ഞം വാര്‍ഡ്. ഇതോടെ കോര്‍പറേഷനില്‍ യു.ഡി എഫിനു 20 സീറ്റായി. കഴിഞ്ഞ തവണ 10 സീറ്റായിരുന്നു. എല്‍ ഡി എഫിനു 29 സീറ്റുകളാണുള്ളത്. 50 സീറ്റുള്ള ബി ജെ പി ഒരു സ്വതന്ത്രന്റെ പിന്തുണയോടെയാണ് കോര്‍പറേഷന്‍ ഭരണം നടത്തുന്നത്. വിഴിഞ്ഞം പിടിച്ചാല്‍ കേവല ഭൂരിപക്ഷം നേടാമെന്നായിരുന്നു ബി ജെ പി കണക്കു കൂട്ടിയിരുന്നത്. എന്നാല്‍ ബി ജെ പിയുടെ സ്വപ്‌നം ലക്ഷ്യം കണ്ടില്ല.
സ്വതന്ത്ര്യ സ്ഥാനാര്‍ത്ഥിയായി ജസ്റ്റിന്‍ ഫ്രാന്‍സിസ് വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ തെരഞ്ഞെടുപ്പിനു തലേ നാളാണ് മരണപ്പെട്ടത്. തുടര്‍ന്നാണ് വിഴിഞ്ഞം വാര്‍ഡിലെ തെരഞ്ഞെടുപ്പ് ജനുവരി 12ലേയ്ക്ക് മാറ്റിയത്.






