കൊച്ചി: ഫോണില്‍ സംസാരിച്ച് കൊണ്ടിരുന്ന മരുമകളെ വാക്കത്തി കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചെന്ന കേസില്‍ അമ്മായിയച്ഛന്‍ അറസ്റ്റില്‍. പറവൂര്‍ കിഴക്കേപ്രം പൊന്നേടത്ത് വീട്ടില്‍ രാജന്‍ (74) ആണ് അറസ്റ്റിലായത്. മകന്റെ ഭാര്യയായ അനുപമയെ (34) ആണ് ഇയാള്‍ വെട്ടി പരിക്കേല്‍പ്പിച്ചത്. കഴുത്തിന് വെട്ടേറ്റ അനുപമ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. കുടുംബ വഴക്കിനിടെയാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു.
മുറിയില്‍ ഫോണില്‍ സംസാരിച്ച് കൊണ്ടിരുന്ന അനുപമയെ രാജന്‍ മര്‍ദിക്കുകയും വാക്കത്തി കൊണ്ട് വെട്ടി പരുക്കേല്‍പ്പിക്കുകയുമായിരുന്നു. സംഭവം നടക്കുമ്പോള്‍ അനൂപമയുടെ ഭര്‍ത്താവ് ജിയേഷും വീട്ടിലുണ്ടായിരുന്നു. അനൂപമയും ജിയേഷും തമ്മില്‍ പ്രശ്‌നങ്ങളുണ്ടെന്നും കോടതിയുടെ ഉത്തരവ് വാങ്ങിയാണ് അനുപമ ഭര്‍തൃവീട്ടില്‍ താമസിക്കുന്നതെന്നും പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.







