കാസര്‍കോട്: മദ്രസയിലേയ്ക്ക് നടന്നു പോവുകയായിരുന്ന പതിനാലുകാരിക്കു നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയതായി പരാതി. സംഭവത്തില്‍ പൊലീസ് പോക്‌സോ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് കേസിനാസ്പദമായ സംഭവം. രാവിലെ ആറുമണിയോടെ മദ്രസയിലേയ്ക്ക് നടന്നു പോവുകയായിരുന്നു പെണ്‍കുട്ടി. വിജനമായ സ്ഥലത്ത് എത്തിയപ്പോൾ അതുവഴി പഴങ്ങളുമായി എത്തിയ ടെമ്പോയുടെ ഡ്രൈവര്‍ പെണ്‍കുട്ടിക്കു നേരെ നഗ്നതാ പ്രദര്‍ശനം നടത്തുകയായിരുന്നുവെന്നാണ് പരാതി. പ്രതിയെ കണ്ടെത്താൻ സി സി ടി വി ദൃശ്യങ്ങൾ പരിശോധിക്കാനുള്ള ഒരുക്കത്തിലാണ് പൊലീസ് .






