കാസര്‍കോട്: ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മണിയമ്പാറയില്‍ വീടു കുത്തിത്തുറന്ന് 250 യു എ ഇ ദിര്‍ഹവും 4000 രൂപയും കവര്‍ന്നതായി പരാതി. വീട്ടുടമ മുഹമ്മദ് മൂസാന്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരമണിക്കും രാത്രി എട്ടരമണിക്കും ഇടയിലുള്ള സമയത്താണ് കവര്‍ച്ച നടന്നത്. വീടിന്റെ പൂട്ടു പൊളിച്ച് അകത്തു കടന്ന മോഷ്ടാക്കള്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന ദിര്‍ഹവും രൂപയുമാണ് കവര്‍ച്ച ചെയ്തതെന്നു പരാതിയില്‍ പറഞ്ഞു.






