കണ്ണൂര്‍: ഹോംനഴ്‌സിനെ റബര്‍തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉദയഗിരി വെള്ളാട്ടുകൊല്ലി ആലയില്‍താഴെ വീട്ടില്‍ വിജയന്റെ മകള്‍ വിമല(23)ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് വീടിന് സമീപത്തെ റബ്ബര്‍തോട്ടത്തിലെ മരത്തില്‍ പ്ലാസ്റ്റിക്ക് കയറില്‍ തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
ഹോംനേഴ്സായി ജോലി ചെയ്തവരുന്ന വിമല കഴിഞ്ഞ ഒരുമാസക്കാലമായി അവധിയിലായിരുന്നു. ഉച്ചയ്ക്ക് വീട്ടില്‍ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തോട്ടത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ചൊവ്വാഴ്ച ഉച്ചയോടെ വീട്ടിലെത്തിക്കും. സംസ്‌കാരം വൈകുന്നേരം മൂന്നിന് വീട്ടുവളപ്പില്‍ നടക്കും. മോളിയാണ് മാതാവ്. സഹോദരങ്ങള്‍: വിജേഷ്, അംബ, അംബിക.






