തിരുവനന്തപുരം: സിപിഎം നേതാവ് ഐഷ പോറ്റി കോണ്‍ഗ്രസില്‍ ചേര്‍ന്നു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫില്‍ നിന്നും അവര്‍ അംഗത്വം സ്വീകരിച്ചു. കോണ്‍ഗ്രസിന്റെ രാപ്പകല്‍ സമരപ്പന്തലിലെത്തിയ ഐഷ പോറ്റിയെ പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ സ്വീകരിച്ചു. കൊട്ടാരക്കരയില്‍ നിന്നും മത്സരിച്ച് മൂന്ന് തവണ എംഎല്‍എ ആയ നേതാവാണ്. മൂന്ന് പതിറ്റാണ്ട് കാലത്തെ സിപിഎം ബന്ധം അവസാനിപ്പിച്ചാണ് അവര്‍ കോണ്‍ഗ്രസില്‍ എത്തിയത്.
കുറച്ച് കാലമായി പാര്‍ട്ടി പരിപാടികളില്‍ നിന്നും മാറിനില്‍ക്കുകയായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമല്ലെന്നു കാട്ടി സിപിഎം കൊട്ടാരക്കര ഏരിയ കമ്മിറ്റിയില്‍ നിന്ന് ഐഷ പോറ്റിയെ ഒഴിവാക്കിയിരുന്നു. ഏരിയ സമ്മേളനത്തില്‍നിന്നു വിട്ടുനിന്ന ഐഷ പോറ്റി ഏറെ നാളായി നേതൃത്വവുമായി അകല്‍ച്ചയിലാണ്.
പാര്‍ട്ടിയുടെ അഭിമാനമായി തുടരുന്നതില്‍ അയിഷ പോറ്റിക്ക് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് കെ.സി.വേണുഗോപാല്‍ പറഞ്ഞു. കോണ്‍ഗ്രസ് കുടുംബത്തിലേക്ക് ക്ഷണിക്കുന്നതായി ദീപ ദാസ് മുന്‍ഷിയും പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഐഷ കൊട്ടാരക്കരയില്‍ നിന്നുതന്നെ മത്സരിക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.







