എരുമേലി: കര്‍ണ്ണാടക ഉള്ളാളില്‍ നിന്നു ശബരിമല അയ്യപ്പക്ഷേത്ര ദര്‍ശനത്തിനു എത്തിയ ഭക്തന്‍ എരുമേലിയില്‍ കുഴഞ്ഞു വീണു മരിച്ചു. സോമേശ്വരം, പിലാറുവിലെ ചന്ദ്രഹാസ ഷെട്ടി(55)യാണ് മരിച്ചത്. ശനിയാഴ്ചയാണ് ചന്ദ്രഹാസ ഷെട്ടിയും സംഘവും ശബരിമല ദര്‍ശനത്തിനു യാത്ര തിരിച്ചത്. എരുമേലിയില്‍ എത്തി വിശ്രമിക്കുന്നതിനിടയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.






