മൊഗ്രാൽ,കൊപ്ര ബസാറിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ചു അപകടം; പരിക്കേറ്റ മൊഗ്രാൽ പുത്തൂരിലെ 18 കാരൻ മരിച്ചു

കാസർകോട്: ദേശീയപാതയിലെ മൊഗ്രാൽ, കൊപ്ര ബസാറിൽ ഞായറാഴ്ച്ച സന്ധ്യയോടെ ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മൊഗ്രാൽ പുത്തൂർ, മുണ്ടക്കൽ ഹൗസിലെ മുഹമ്മദ് ഫസലിന്റെ മകൻ മുഹമ്മദ് റഫ (18) ആണ് ചൊവ്വാഴ്ച രാത്രിയോടെ ചെങ്കള ഇന്ദിരാനഗറിലെ സ്വകാര്യ ആശുപത്രിയിൽ മരണത്തിനു കീഴടങ്ങിയത്. മുഹമ്മദ് റഫയും സുഹൃത്ത് മൊഗ്രാൽ പുത്തൂരിലെ മുഹസ്സിൽ അബ്ദുള്ളയും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ കാറിടിച്ചാണ് അപകടം ഉണ്ടായത്. സാരമായി പരിക്കേറ്റ മുഹസ്സിൽ ഇപ്പോഴും ഗുരുതര നിലയിൽ ചികിത്സയിലാണ്.മാതാവ്: നസീറ . സഹോദരങ്ങൾ: …

ഹൃദയാഘാതം; യുവ തിരക്കഥാകൃത്ത് പ്രഫുല്‍ സുരേഷ് 39ാം വയസ്സിൽ അന്തരിച്ചു

കൊച്ചി: യുവ തിരക്കഥാകൃത്ത് പ്രഫുല്‍ സുരേഷ് അന്തരിച്ചു. 39 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. നല്ല നിലാവുള്ള രാത്രി എന്ന ചിത്രത്തിലൂടെയാണ് പ്രഫുല്‍ മലയാള സിനിമയ്ക്ക് പരിചിതനായത്. വയനാട് പഴയ വൈത്തിരി സ്വദേശിയാണ്. പുതിയ രണ്ട് പ്രൊജക്ടുകളുടെ തിരക്കഥ പൂര്‍ത്തിയാക്കിയിരുന്നു. ഇതിനിടെയാണ് വിയോഗം. ഭാര്യ അനുരൂപ. സംസ്കാരം ചൊവ്വാഴ്ച രാത്രി 8:30-ന് വീട്ടുവളപ്പില്‍.

കുമ്പള ടോൾ പ്ലാസ: സമര പന്തലിൽ നിന്ന് മാറാതെ എ.കെ. എം അഷ്റഫ് എം എൽ എ; ടോളിൽ രക്ഷപ്പെടാൻ ഫാസ്റ്റ് ടാഗിൽ മറു സ്റ്റിക്കർ !

കാസർകോട്: കാസർകോട് – മംഗ്ളൂരു ദേശീയ പാതയിലെ കുമ്പള ടോൾ പ്ലാസയ്ക്കെതിരെ സമരം ശക്തമാക്കി ആക്ഷൻ കമ്മറ്റി . സമരത്തിന് നേതൃത്വം നൽകുന്ന മഞ്ചേശ്വരം എം എൽ എ രാത്രിയിലും സമര പന്തലിൽ സജീവം. പ്രശ്നത്തിനു പരിഹാരം കാണാതെ സമര പന്തലിൽ നിന്നു മാറില്ലെന്ന് എം.എൽ.എപ്രഖ്യാപിച്ചു.സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് കൂടുതൽ ആൾക്കാർ എത്തി തുടങ്ങിയതോടെ എന്തു ചെയ്യണമെന്ന് അറിയാതെ അധികൃതർ അങ്കലാപ്പിൽ . കണക്കുകൂട്ടിയതിനേക്കാളും ആൾക്കാരാണ് സമര പന്തലിലേയ്ക്ക് എത്തികൊണ്ടിരിക്കുന്നത്. അതേസമയം ഫാസ്റ്റ് ടാഗ് ഉള്ള വാഹനങ്ങളിൽ …

ഉള്ളാളിൽ നിന്നുള്ള ശബരിമല തീർഥാടകൻ പമ്പക്കടുത്ത് കുഴഞ്ഞു വീണു മരിച്ചു

പമ്പ:ശബരിമല തീർഥാടനത്തിനിടെ ഉള്ളാൾ സോമേശ്വർ സ്വദേശി കുഴഞ്ഞു വീണു മരിച്ചു. പമ്പക്കടുത്തു വനപാതയിലായിരുന്നു മരണം. സോമേശ്വർ നഗരസഭ പരിധിയിലെ പിലാരു ഡെലന്തബെട്ടുവിൽ താമസിക്കുന്ന ബിസിനസുകാരനായ ചന്ദ്രഹാസ് ഷെട്ടിയാണ് (55) മരിച്ചത്.ശനിയാഴ്ച അർക്കുള, തുപ്പക്കല്ലു എന്നിവിടങ്ങളിൽ നിന്നുള്ള മറ്റ് അയ്യപ്പ ഭക്തർക്ക് ഒപ്പമാണ് ചന്ദ്രഹാസ് ശബരിമല തീർത്ഥാടനത്തിന് പുറപ്പെട്ടത്. തിങ്കളാഴ്ച എരിമലയിൽ നിന്ന് പമ്പയിലേക്ക് വനപാതയിലൂടെ യാത്ര ചെയ്യുന്നതിനിടെ ഹൃദയാഘാതത്തെത്തുടർന്ന് മരിക്കുകയായിരുന്നു.ചന്ദ്രഹാസ് ആദ്യം ബാക്രബെയ്‌ലിലായിരുന്നു താമസം. മിനറൽ വാട്ടർ സപ്ലൈ ബിസിനസുകാരനാണ്. പത്ത് വർഷം മുമ്പ് പിലാരുവിൽ വീട് …

മകരസംക്രമ പൂജയും മകരജ്യോതി ദര്‍ശനവും നാളെ; സന്നിധാനത്തേക്ക് ഭക്തരുടെ തിരക്ക്

ശബരിമല: അയ്യപ്പഭക്തര്‍ വ്രതംനോറ്റ് കാത്തിരിക്കുന്ന മകരസംക്രമ പൂജയും മകരജ്യോതി ദര്‍ശനവും നാളെ.ബുധനാഴ്ച വൈകീട്ട് 3:08ന് സൂര്യന്‍ ധനുരാശിയില്‍ നിന്നും മകരം രാശിയിലേക്ക് കടക്കുന്ന മുഹൂര്‍ത്തത്തിലാണ് മകര സംക്രമപൂജ. 2.45ന് നട തുറന്ന് മൂന്നിന് സംക്രമപൂജ ആരംഭിക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനര്, മേല്‍ശാന്തി ഇ ഡി പ്രസാദ് നമ്പൂതിരി എന്നിവര്‍ മുഖ്യകാര്‍മികനാകും. സന്ധ്യയ്ക്ക് ആറരയോടെ തിരുവാഭരണ ഘോഷയാത്ര സന്നിധാനത്തെത്തും.തിരുവാഭരണവാഹകസംഘം വൈകിട്ട് 6.15ന് പതിനെട്ടാം പടി കയറി കൊടിമരച്ചുവട്ടില്‍ എത്തുമ്പോള്‍ ദേവസ്വം മന്ത്രി വിഎന്‍ വാസവന്‍, തിരുവിതാംകൂര്‍ ദേവസ്വം …

അമ്മ മരിച്ചതറിഞ്ഞ് നാട്ടിലേക്ക് പോയ പ്രവാസി മലയാളി നെഞ്ചുവേദനയെ തുടര്‍ന്ന് കുഴഞ്ഞുവീണ് മരിച്ചു

റിയാദ്: അമ്മ മരിച്ചതറിഞ്ഞ് നാട്ടിലേക്ക് പോയ പ്രവാസി മലയാളി നെഞ്ചുവേദനയെ തുടര്‍ന്ന് കുഴഞ്ഞുവീണ് മരിച്ചു.ദമ്മാം നവോദയ റാക്ക ഏരിയ പ്രസിഡന്റും ഖോബാര്‍ റീജനല്‍ കമ്മിറ്റി അംഗവും സാംസ്‌കാരിക കമ്മിറ്റി കണ്‍വീനറുമായ തൃശ്ശൂര്‍ തലക്കോട്ടുക്കര സ്വദേശി അനില്‍കുമാറാണ് മരിച്ചത്. ജനുവരി നാലിനാണ് അനില്‍കുമാറിന്റെ അമ്മ കാര്‍ത്ത്യായനി വാര്‍ദ്ധക്യ സഹജമായ അസുഖം മൂലം മരിച്ചത്. മരണവിവരമറിഞ്ഞാണ് അനില്‍കുമാര്‍ നാട്ടിലെത്തിയത്. അമ്മയുടെ മരണാനന്തര ചടങ്ങുകള്‍ക്കു ശേഷം ജനുവരി ഒമ്പതിന് വൈകിട്ട് ഭാര്യയുമായി പുറത്തുപോയ അനില്‍കുമാറിന് പെട്രോള്‍ പമ്പില്‍ വെച്ച് നെഞ്ചുവേദന അനുഭവപ്പെടുകയും …

ഇത് കന്നഡക്കാരി തന്നെയല്ലേ? മണിമണിയായി കന്നഡ സംസാരിച്ച് കാണികളെ കയ്യിലെടുത്ത് ജാപ്പനീസ് വനിത

ബെംഗ്ലൂരു: മണിമണിയായി കന്നഡ സംസാരിച്ച് കാണികളെ കയ്യിലെടുത്ത ജാപ്പനീസ് വനിതയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. സമൂഹമാധ്യമങ്ങളില്‍ മയോ എന്ന പേരില്‍ അറിയപ്പെടുന്ന ജാപ്പനീസ് കണ്ടന്റ് ക്രിയേറ്ററാണ് ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ കാണികളെ കയ്യിലെടുത്തത്. ബെംഗളൂരുവില്‍ നടന്ന ആനിമേഷന്‍ പരിപാടിക്കിടെയാണ് സംഭവം. ബെംഗളൂരുവിലെ ജനങ്ങളെ അവരുടെ പ്രാദേശിക ഭാഷയില്‍ അഭിസംബോധന ചെയ്ത് കാണികളോട് ചില ചോദ്യങ്ങളും മയോ ചോദിച്ചു. ഏറെ ആവേശത്തോടെയായിരുന്നു കാണികള്‍ മറുപടി നല്‍കിയത്. ഇഷ്ടഭക്ഷണമേതാണെന്നുള്ള മയോയുടെ ചോദ്യത്തിന് മസാല ദോശ എന്നായിരുന്നു കാണികളുടെ മറുപടി. …

മുസ്ലീം ലീഗ് അംഗം ബിജെപിയെ പിന്തുണച്ച് വോട്ടുചെയ്തു; പൈവളിഗെയില്‍ ബി.ജെ.പിക്ക് സ്റ്റാന്‍ഡിങ് കമ്മിറ്റി; തോല്‍പ്പിച്ചത് സിപിഎം അംഗത്തെ

കാസര്‍കോട്: പൈവളിഗെയില്‍ മുസ്ലീം ലീഗ് അംഗത്തിന്റെ പിന്തുണയില്‍ ബിജെപിക്ക് വിജയം. സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ തിരഞ്ഞെടുപ്പിലും മുസ്ലീം ലീഗ് അംഗം ബിജെപിക്ക് വോട്ട് ചെയ്തു. ലീഗ് വോട്ടിന്റെ കൂടെ പിന്തുണയോടെ ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ ചെയര്‍പേഴ്‌സണായി ബിജെപിയുടെ സുമന ജി ഭട്ട് വിജയിച്ചു. സിപിഎമ്മിന്റെ ദിനേശ്വരി നാഗേഷിനെതിയാണ് സുമന ജി ഭട്ട് വിജയിച്ചത്. മുസ്ലിം ലീഗ് അംഗം മൈമൂനത്തുല്‍ മിസ്‌റിയ ആണ് ബിജെപി അംഗം സുമന ജി ഭട്ടിന് വോട്ട് ചെയ്തത്.സുമന ഭട്ട് 3 വോട്ടും …

ഇതാണ് തന്റെ ആദ്യത്തെ ബാറ്റ്; തെങ്ങിന്റെ മടലുകൊണ്ടുണ്ടാക്കിയ ബാറ്റുമായി വേദിയിലെത്തി ക്രിക്കറ്റ് താരം സജന സജീവന്‍

മുംബൈ: തന്റെ ആദ്യത്തെ ബാറ്റുമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ട് മലയാളി ക്രിക്കറ്റ് താരം സജന സജീവന്‍. അടുത്തിടെ മുംബൈ ഇന്ത്യന്‍സ് സംഘടിപ്പിച്ച ഒരു പരിപാടിയിലാണ് വേദിയിലേക്ക് തെങ്ങിന്റെ മടല്‍ കൊണ്ടുവന്ന് തന്റെ ബാല്യകാല ഓര്‍മകള്‍ താരം പങ്കുവെച്ചത്. തന്റെ ആദ്യത്തെ ബാറ്റ് തെങ്ങിന്റെ മടലുകൊണ്ടുണ്ടാക്കിയതാണെന്നും നമ്മുടെ നാട്ടിലെല്ലാം കുട്ടികളടക്കമുള്ളവര്‍ ക്രിക്കറ്റ് കളിക്കാനായി ഇത്തരം ബാറ്റുകളാണ് ഉണ്ടാക്കിയിരുന്നതെന്നും സജന പറഞ്ഞിരുന്നു. തന്റെ നാട്ടില്‍ ക്രിക്കറ്റ് കളിക്കുന്ന ഏക പെണ്‍കുട്ടി താനായിരുന്നുവെന്നും ഒപ്പം കളിക്കാന്‍ ആണ്‍കുട്ടികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും സജന പറഞ്ഞു. …

ഊഹാപോഹങ്ങള്‍ക്കൊടുവില്‍ പാര്‍ട്ടി നയം വ്യക്തമാക്കി ജോസ് കെ മാണി

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരള കോണ്‍ഗ്രസ് എം ഇടതുമുന്നണി വിട്ടേക്കുമെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെ പാര്‍ട്ടി നയം വ്യക്തമാക്കി ചെയര്‍മാന്‍ ജോസ് കെ മാണി. രാഷ്ട്രീയ നിലപാട് സംബന്ധിച്ച് ഇപ്പോള്‍ പുറമേ നടക്കുന്ന ചര്‍ച്ചകള്‍ക്ക് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് ജോസ് കെ മാണി പ്രതികരിച്ചു. കേരള കോണ്‍ഗ്രസ് എം പാര്‍ട്ടിയുടെ രാഷ്ട്രീയ നിലപാട് പലവട്ടം ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണെന്നും പാര്‍ട്ടി ഒറ്റക്കെട്ടായി തീരുമാനമെടുത്ത് മുന്നോട്ടുപോകുമെന്നും ജോസ് കെ മാണി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. ഒഴിവാക്കാനാവാത്ത ചില സ്വകാര്യ ആവശ്യങ്ങള്‍ …

കുമ്പള ടോള്‍പ്ലാസയില്‍ നാലുമണിക്കൂര്‍ ടോള്‍ പിരിവ് നിര്‍ത്തിവച്ചു; കൂടുതല്‍ പൊലീസെത്തിയതോടെ പുനഃരാരംഭിച്ചു, സി പി എം ഏരിയാസെക്രട്ടറി സമരപന്തലില്‍ എത്തി

കാസര്‍കോട്: ദേശീയ പാതയിലെ കുമ്പള ടോള്‍ പ്ലാസയിലെ ടോള്‍ പിരിവിനെതിരെ എ കെ എം അഷ്‌റഫ് എം എല്‍ എയുടെ നേതൃത്വത്തില്‍ ജനകീയ സമരം ആരംഭിച്ചതിനു പിന്നാലെ ടോള്‍ പിരിവ് നാലുമണിക്കൂര്‍ നേരം നിര്‍ത്തിവച്ചു. രാവിലെ 10 മണിയോടെ നിർത്തിയ ടോള്‍ പിരിവ് ഉച്ചയ്ക്ക് രണ്ട് മണിക്ക് കൂടുതല്‍ പൊലീസ് ടോള്‍ പ്ലാസയില്‍ എത്തി സുരക്ഷ ശക്തമാക്കിയതോടെയാണ് പുനഃരാരംഭിച്ചത്.അതേസമയം തിങ്കളാഴ്ച ആക്ഷന്‍ കമ്മിറ്റി നടത്തിയ ടോള്‍ബൂത്ത് ഉപരോധ സമരത്തില്‍ പങ്കെടുക്കാതിരുന്ന സി പി എം പ്രവർത്തകരും നേതാക്കളുo …

നാടിനൊരു കളിക്കളം: പോസ്റ്റര്‍ പ്രകാശനം ചെയ്തു

കരിന്തളം: മുക്കട കുണ്ടൂര്‍ ദേശത്ത് തലമുറകള്‍ക്ക് കളിച്ചുവളരുന്നതിന് വേണ്ടി നാടിന്റെ കൂട്ടായ്മയില്‍ നിര്‍മ്മിക്കുന്ന കളിക്കളത്തിന്റെ സമര്‍പ്പണവും, അന്തര്‍ സംസ്ഥാന വോളി നൈറ്റും 31 ന് നടക്കും. ആറുമാസങ്ങള്‍ക്കു മുമ്പ് സ്വകാര്യ വ്യക്തിയില്‍ നിന്നും 30 സെന്റ് സ്ഥലം വിലക്ക് വാങ്ങിയാണ് കളി സ്ഥലത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്. ഇതിന് ആവശ്യമായ 15 ലക്ഷം രൂപ കണ്ടെത്താന്‍ ചക്ക ചിപ്‌സ്, അച്ചാര്‍, മീന്‍ വില്‍പന നടത്തിയും തട്ടുകടയും ചായപ്പൊടി ഫെസ്റ്റ് നടത്തിയും കമ്പവലി മത്സരം സംഘടിപ്പിച്ചും ലക്ഷ്യത്തിലേക്ക് കുതിച്ചു. മുന്‍ …

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

കരിന്തളം: അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കീഴ്മാലയിലെ തൊണ്ടിയില്‍ സുധാകരന്റെ ഭാര്യ സിപി സുലോചന(56)ആണ് മരിച്ചത്. ചികിത്സയ്ക്കിടെ ചൊവ്വാഴ്ച രാവിലെയാണ് മരിച്ചത്. മുന്‍ ബീഡി തൊഴിലാളിയായിരുന്നു. മക്കള്‍: സുനിത, സുനീഷ് (ഗള്‍ഫ്). മരുമക്കള്‍: ബബിത (നെല്ലിയടുക്കം വച്ചാല്‍), രതീഷ്(എളേരി).

ഫോണില്‍ സംസാരിച്ച് കൊണ്ടിരുന്ന മരുമകളെ അമ്മായിയച്ഛന്‍ വാക്കത്തി കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചു

കൊച്ചി: ഫോണില്‍ സംസാരിച്ച് കൊണ്ടിരുന്ന മരുമകളെ വാക്കത്തി കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചെന്ന കേസില്‍ അമ്മായിയച്ഛന്‍ അറസ്റ്റില്‍. പറവൂര്‍ കിഴക്കേപ്രം പൊന്നേടത്ത് വീട്ടില്‍ രാജന്‍ (74) ആണ് അറസ്റ്റിലായത്. മകന്റെ ഭാര്യയായ അനുപമയെ (34) ആണ് ഇയാള്‍ വെട്ടി പരിക്കേല്‍പ്പിച്ചത്. കഴുത്തിന് വെട്ടേറ്റ അനുപമ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. കുടുംബ വഴക്കിനിടെയാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു. മുറിയില്‍ ഫോണില്‍ സംസാരിച്ച് കൊണ്ടിരുന്ന അനുപമയെ രാജന്‍ മര്‍ദിക്കുകയും വാക്കത്തി കൊണ്ട് വെട്ടി പരുക്കേല്‍പ്പിക്കുകയുമായിരുന്നു. സംഭവം നടക്കുമ്പോള്‍ അനൂപമയുടെ ഭര്‍ത്താവ് ജിയേഷും വീട്ടിലുണ്ടായിരുന്നു. …

സിപിഎം നേതാവ് ഐഷ പോറ്റി കോണ്‍ഗ്രസില്‍ ; കൊട്ടാരക്കരയിൽ സ്ഥാനാർത്ഥിയാകും

തിരുവനന്തപുരം: സിപിഎം നേതാവ് ഐഷ പോറ്റി കോണ്‍ഗ്രസില്‍ ചേര്‍ന്നു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫില്‍ നിന്നും അവര്‍ അംഗത്വം സ്വീകരിച്ചു. കോണ്‍ഗ്രസിന്റെ രാപ്പകല്‍ സമരപ്പന്തലിലെത്തിയ ഐഷ പോറ്റിയെ പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ സ്വീകരിച്ചു. കൊട്ടാരക്കരയില്‍ നിന്നും മത്സരിച്ച് മൂന്ന് തവണ എംഎല്‍എ ആയ നേതാവാണ്. മൂന്ന് പതിറ്റാണ്ട് കാലത്തെ സിപിഎം ബന്ധം അവസാനിപ്പിച്ചാണ് അവര്‍ കോണ്‍ഗ്രസില്‍ എത്തിയത്. കുറച്ച് കാലമായി പാര്‍ട്ടി പരിപാടികളില്‍ നിന്നും മാറിനില്‍ക്കുകയായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമല്ലെന്നു കാട്ടി സിപിഎം കൊട്ടാരക്കര ഏരിയ കമ്മിറ്റിയില്‍ …

സ്വകാര്യ സ്ഥാപനത്തിൽ നിന്ന് 1.40 കോടി രൂപ തട്ടിയെടുത്ത ദമ്പതികൾ അറസ്റ്റിൽ

കണ്ണൂര്‍: സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് 1.40 കോടി രൂപ തട്ടിയെടുത്ത കേസില്‍ ദമ്പതികൾ അറസ്റ്റിൽ. ചൊവ്വ സ്പിന്നിംഗ് മില്ലിന് സമീപത്തെ വിദ്യാനിലയം ഹൗസില്‍ കെ. സുഗില, ഭര്‍ത്താവ് വിനോദ് എന്നിവരാണ് അറസ്റ്റിലായത്. കണ്ണൂര്‍ പള്ളിക്കുന്ന് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഷെറി ബുക്‌സ് ആന്റ് സ്റ്റേഷനറി, ഷെറി ആയുര്‍വ്വേദ കോമണ്‍ സര്‍വീസ് സെന്റര്‍, ഹെല്‍ത്ത് കെയര്‍ സെന്റര്‍ ആന്റ് ട്രേഡേഴ്‌സ് എന്നീ സ്ഥാപനങ്ങളുടെ ഉടമയായ കണ്ണൂര്‍ ശാന്തി കോളനിയിലെ സജിത മന്‍സിലില്‍ ഡോ. മന്‍സൂര്‍ അഹമ്മദ് ചപ്പന്‍ നല്‍കിയ പരാതിയിലാണ് …

സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമം;’ സ്നേഹിതൻ’ അറസ്റ്റിൽ

പയ്യന്നൂർ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ പോക്‌സോപ്രകാരം അറസ്റ്റു ചെയ്തു. ബസ് ജീവനക്കാരനായ ചിറക്കിൽ സ്വദേശിയായ സ്നേഹിത (26) നെയാണ് കണ്ണപുരം പൊലീസ് ഇൻസ്പെക്ടർ ഷാജു അറസ്റ്റ് ചെയ്തത്.ജനുവരി അഞ്ചിന് വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. യുവാവുമായി സൗഹൃദത്തിലായിരുന്നു വിദ്യാര്‍ത്ഥിനി. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകവെ യുവാവ് ഓട്ടോറിക്ഷയില്‍ പെണ്‍കുട്ടിയെ ബന്ധുവീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. പെണ്‍കുട്ടി വിവരം അറിയിച്ചതിനെത്തുടര്‍ന്ന് രക്ഷിതാക്കള്‍ നല്‍കിയ പരാതിയിലാണ് കണ്ണപുരം പൊലീസ് പോക്സോ പ്രകാരം കേസെടുത്തത്.

ബിഹാറില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂട്ടത്തോടെ എന്‍ഡിഎയിലേക്ക്?

പട്ന: ബിഹാറില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂട്ടത്തോടെ എന്‍ഡിഎയിലേക്ക് ചേക്കേറുമെന്ന് റിപ്പോര്‍ട്ട്.മകരസംക്രാന്തിക്ക് മുന്നോടിയായി കഴിഞ്ഞദിവസം സദാഖത്ത് ആശ്രമത്തില്‍ ബിഹാര്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പരമ്പരാഗത ദഹി-ചുര വിരുന്നില്‍ നിന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ വിട്ടുനിന്നതാണ് ഊഹാപോഹങ്ങള്‍ക്ക് വഴിവച്ചത്. മണിഹരിയില്‍ നിന്നുള്ള മനോഹര്‍ പ്രസാദ് സിംഗ്, വാല്‍മീകി നഗറില്‍ നിന്നുള്ള സുരേന്ദ്ര പ്രസാദ്, ചന്‍പതിയയില്‍ നിന്നുള്ള അഭിഷേക് രഞ്ജന്‍, അരാരിയയില്‍ നിന്നുള്ള അബിദുര്‍ റഹ്‌മാന്‍, കിഷന്‍ഗഞ്ചില്‍ നിന്നുള്ള എംഡി കമ്രുള്‍ ഹോഡ, ഫോര്‍ബ്‌സ്ഗഞ്ചില്‍ നിന്നുള്ള മനോജ് ബിസ്വാന്‍ എന്നിവരാണ് പരിപാടിയില്‍ …