തിരുവനന്തപുരം: കാട്ടാക്കടയിലെ ഡിജിറ്റല്‍ പ്രസില്‍ പെട്രോളൊഴിച്ച് തീകൊളുത്തി യുവാവ് ആത്മഹത്യ ചെയ്തു. തിങ്കളാഴ്ച രാവിലെയാണ് സംഭവം. പെട്രോള്‍ കുപ്പിയുമായെത്തിയ യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കിയതിന് പിന്നാലെ ശരീരത്തില്‍ പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവ സ്ഥലത്തുതന്നെ മരിച്ചു. നെടുമങ്ങാട് സ്വദേശിയായ യുവാവാണ് മരിച്ചതെന്ന് അറിയുന്നു.
സംഭവം നടക്കുമ്പോള്‍ പ്രസിലുണ്ടായിരുന്ന ജീവനക്കാരിക്കും പൊള്ളലേറ്റു. ഇവരെ ആശുപത്രിയിലെത്തിച്ചു. സാധനങ്ങള്‍ കത്തിനശിച്ചു. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്.







