ചപ്പുചവറുകള്‍ക്ക് തീയിടുന്നതിനിടയില്‍ പൊള്ളലേറ്റ കാസര്‍കോട് സ്വദേശിയായ എഎസ്‌ഐ മരിച്ചു

കാസര്‍കോട്: വീട്ടിനു സമീപത്ത് ചപ്പുചവറുകള്‍ക്ക് തീയിടുന്നതിനിടയില്‍ ഗുരുതരമായി പൊള്ളലേറ്റ എഎസ്‌ഐ മരിച്ചു. കാസര്‍കോട്, കാവുഗോളി സ്വദേശിയും മംഗ്‌ളൂരു കെപിടി, വ്യാസനഗറില്‍ താമസക്കാരനുമായ ഹരിശ്ചന്ദ്ര ബേരിക്കെ (57)യാണ് മരിച്ചത്. പാണ്ഡേശ്വരം പൊലീസ് സ്റ്റേഷനില്‍ എഎസ്‌ഐയാണ്. ഡിസംബര്‍ 28ന് ആണ് ഇദ്ദേഹത്തിനു തീപ്പൊള്ളലേറ്റത്.ഭാര്യ: പ്രതിഭ. മക്കള്‍: പഞ്ചമി, ജീത്ത്. സഹോദരങ്ങള്‍: ജയന്ത, അശോക്, മനോരമ.

ആറുമാസമായി ഒരുമിച്ച് താമസം; സാമ്പത്തിക ഇടപാടിലും തര്‍ക്കം, ഷേര്‍ളിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയം ജോബിനെ കൊലയ്ക്ക് പ്രേരിപ്പിച്ചു

കോട്ടയം: കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിലെ ഷേര്‍ലി മാത്യുവിന്റെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. യുവതിയെ കഴുത്തറുത്ത് കൊന്നശേഷം യുവാവ് തൂങ്ങി മരിക്കുകയായിരുന്നു. ഇടുക്കി കല്ലാര്‍ഭാഗം സ്വദേശി ഷേര്‍ളി മാത്യു(45)വും കോട്ടയം താഴത്തങ്ങാടി സ്വദേശി ജോബ് സകറിയ(40)യും ആണ് മരിച്ചത്. ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് വീടിനുള്ളില്‍ ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക ഇടപാടിനെ തുടര്‍ന്നുള്ള തര്‍ക്കവും യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയവും ആണ് കൊലപാതകത്തിന് കാരണമായതെന്നാണ് പൊലീസ് നിഗമനം. ആറുമാസംമുന്‍പാണ് ഇരുവരും ഇവിടെ വാടകയ്ക്ക് താമസിക്കാനെത്തിയത്. ഷേര്‍ളിയുടെ പേരിലാണ് വീടുള്ളത്. …

ഡിജിറ്റല്‍ പ്രസില്‍ പെട്രോളൊഴിച്ച് തീകൊളുത്തി യുവാവ് ആത്മഹത്യ ചെയ്തു; ജീവനക്കാരിക്ക് പരിക്ക്

തിരുവനന്തപുരം: കാട്ടാക്കടയിലെ ഡിജിറ്റല്‍ പ്രസില്‍ പെട്രോളൊഴിച്ച് തീകൊളുത്തി യുവാവ് ആത്മഹത്യ ചെയ്തു. തിങ്കളാഴ്ച രാവിലെയാണ് സംഭവം. പെട്രോള്‍ കുപ്പിയുമായെത്തിയ യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കിയതിന് പിന്നാലെ ശരീരത്തില്‍ പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവ സ്ഥലത്തുതന്നെ മരിച്ചു. നെടുമങ്ങാട് സ്വദേശിയായ യുവാവാണ് മരിച്ചതെന്ന് അറിയുന്നു. സംഭവം നടക്കുമ്പോള്‍ പ്രസിലുണ്ടായിരുന്ന ജീവനക്കാരിക്കും പൊള്ളലേറ്റു. ഇവരെ ആശുപത്രിയിലെത്തിച്ചു. സാധനങ്ങള്‍ കത്തിനശിച്ചു. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്.

വന്ദേ ഭാരത് ട്രെയിനുകളുടെ സ്ലീപ്പര്‍ പതിപ്പ് അടുത്ത ആഴ്ച മുതല്‍; നിരക്ക് കൂടും, വെയിറ്റിംഗ് ലിസ്റ്റ് ഇല്ല

ന്യൂഡല്‍ഹി: വന്ദേ ഭാരത് ട്രെയിനുകളുടെ സ്ലീപ്പര്‍ വണ്ടികള്‍ അടുത്ത ആഴ്ച സര്‍വീസ് ആരംഭിക്കും. യാത്രക്കാര്‍ ആകാംക്ഷയോടെ കാത്തിരുന്ന ട്രെയിന്‍ രാജധാനി എക്‌സ്പ്രസിനേക്കാള്‍ വേഗതയും സൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും സീറ്റ് പങ്കിടുന്ന ആര്‍എസി സംവിധാനമോ വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകളോ ഉണ്ടാകില്ലെന്ന് റെയില്‍വേ അറിയിച്ചു. ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് കണ്‍ഫേംഡ് ടിക്കറ്റുകള്‍ മാത്രമാണ് നല്‍കുന്നത്. 11 തേഡ്എസി നാല് സെക്കന്‍ഡ് എസി, ഒരു ഫസ്റ്റ് എസി കോച്ചുകളാണ് ഉണ്ടാകുക. 823 യാത്രക്കാര്‍ക്ക് കയറാം. സീറ്റുകള്‍ ഒഴിവില്ലെങ്കില്‍ ടിക്കറ്റ് ഇഷ്യൂ ചെയ്യില്ലെന്ന് …

ഗുരുവായൂരില്‍ പൂജിക്കാന്‍ കൊണ്ടുവന്ന കാര്‍ സ്റ്റീല്‍ കവാടം ഇടിച്ചുതകര്‍ത്തു

ഗുരുവായൂര്‍: ഗുരുവായൂരില്‍ പൂജിക്കാന്‍ കൊണ്ടുവന്ന കാര്‍ സ്റ്റീലുകൊണ്ടുണ്ടാക്കിയ ഗേറ്റ് ഇടിച്ചുതകര്‍ത്തു.കിഴക്കേ നടപ്പുരയില്‍ വാഹനത്തിന്റെ പൂജാചടങ്ങ് കഴിഞ്ഞ് കാര്‍ മുന്നോട്ടെടുത്തപ്പോള്‍ ഗേറ്റിലിടിക്കുകയായിരുന്നുവെന്ന് പറയുന്നു. കാറിന്റെ മുന്‍ഭാഗവും തകര്‍ന്നു. നടപ്പുരയിലൂടെ ഭക്തര്‍ നടന്നുപോകുന്നുണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കേറ്റില്ല. കോഴിക്കോട്ടുനിന്ന് വന്ന ഭക്തരുടെ കാറാണ് ഇടിച്ചത്. തകര്‍ന്ന ഗേറ്റ് പുന:സ്ഥാപിക്കുമെന്ന് വാഹന ഉടമ ഉറപ്പുനല്‍കി. ഇതിനാവശ്യമായ തുക ദേവസ്വത്തില്‍ അടയ്ക്കാമെന്ന് സമ്മതിച്ചതായി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞദിവസം കാറുകളും, ഇരുചക്രവാഹനങ്ങളും ഓട്ടോയും ഹെവി വാഹനങ്ങളുമടക്കം 98 വാഹനങ്ങളായിരുന്നു പൂജിക്കാനുണ്ടായിരുന്നത്. ഗതാഗതപ്രശ്നമുണ്ടാകാതിരിക്കാന്‍ ഊഴമനുസരിച്ചാണ് വണ്ടികളെ നടപ്പുരയിലേക്ക് …

കോഴിയെ രക്ഷപ്പെടുത്താനിറങ്ങിയ യുവാവ് കിണറ്റില്‍ കുടുങ്ങി; രക്ഷകരായി ഫയര്‍ഫോഴ്‌സ്, സംഭവം ദേളി കൂവത്തൊട്ടിയില്‍

കാസര്‍കോട്: കോഴിയെ രക്ഷപ്പെടുത്താന്‍ ഇറങ്ങിയ യുവാവ് കിണറ്റില്‍ കുടുങ്ങി. ദേളി, കൂവത്തൊട്ടിയിലെ കല്ലട്ര ഇബ്രാഹിമിന്റെ ഡ്രൈവര്‍ അന്‍സാര്‍ (45)ആണ് കുടുങ്ങിയത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. കിണറ്റില്‍ വീണ കോഴിയെ രക്ഷിച്ച് മുകളിലേക്ക് കയറുന്നതിനിടയില്‍ താഴേക്ക് വഴുതി വീഴുകയായിരുന്നു. വിവരമറിഞ്ഞെത്തിയ കാസര്‍കോട് ഫയര്‍‌സ്റ്റേഷനിലെ സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ വിഎം സതീശന്റെ നേതൃത്വത്തില്‍ അന്‍സാറിനെ രക്ഷപ്പെടുത്തി. ഫയര്‍ആന്റ് റസ്‌ക്യൂ ഓഫീസര്‍ അജേഷ്, ജിതിന്‍കൃഷ്ണന്‍, രമേഷ്, ഹോംഗാര്‍ഡ് രാജേന്ദ്രന്‍ എന്നിവരും ഫയര്‍ഫോഴ്‌സ് സംഘത്തിലുണ്ടായിരുന്നു.

കാലിക്കടവിലെ ടെമ്പോ ഡ്രൈവര്‍ ആണൂരില്‍ തൂങ്ങി മരിച്ച നിലയില്‍

ചെറുവത്തൂര്‍: കാലിക്കടവിലെ ടെമ്പോ ഡ്രൈവറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആണൂര്‍ സ്വദേശി രാമചന്ദ്രന്‍(54) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ പാലക്കുന്നിലെ എല്‍പി സ്‌കൂളിന് പിന്‍ഭാഗത്തെ കശുമാവിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പയ്യന്നൂര്‍ പൊലീസെത്തി നടപടികള്‍ സ്വീകരിച്ചു. പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം കണ്ണൂര്‍ ഗവ.കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ആണൂരിലെ അമ്പൂഞ്ഞിയുടെയും പുളുക്കൂല്‍ നാരായണിയുടെയും മകനാണ്. ഭാര്യ: സുമ(കരക്കേരു). മക്കള്‍: സ്‌നേഹ, അനഘ. സഹോദരി: ഗീത.

മൊഗ്രാല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ സ്ഥാപിച്ച ഇരുമ്പ് വേലി തകര്‍ന്നു വീണു: ഭാഗ്യംകൊണ്ട് വന്‍ ദുരന്തം ഒഴിവായി

മൊഗ്രാല്‍: മൊഗ്രാല്‍ സ്‌കൂള്‍ മൈതാനത്ത് സ്‌കൂള്‍ ഗ്രൗണ്ട് ഇംപ്രൂവ്‌മെന്റ് പദ്ധതി പ്രകാരം ജില്ലാ പഞ്ചായത്ത് കഴിഞ്ഞവര്‍ഷം സ്‌കൂള്‍ മതിലിനോട് ചേര്‍ന്ന് ബാള്‍ സേഫ്റ്റി നെറ്റ് ഇടാന്‍ സ്ഥാപിച്ച ഇരുമ്പു വേലി തകര്‍ന്നു വീണു. സ്‌കൂള്‍ അവധിദിവസമായിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവായ ആശ്വാസത്തിലാണ് നാട്ടുകാര്‍. 200 മീറ്റര്‍ നീളത്തിലും 100 മീറ്റര്‍ ഉയരത്തിലുമായി സ്ഥാപിച്ചതായിരുന്നു ഇരുമ്പ് വേലി. ഫുട്‌ബോള്‍ കളിക്കിടെ പന്തുകള്‍ മൈതാനത്തില്‍ നിന്ന് പുറത്തു പോകാതിരിക്കുന്നതിന് വല സ്ഥാപിക്കാന്‍ നിര്‍മ്മിച്ചതായിരുന്നു ഇത്. മൈതാനത്തിനക ത്തേക്ക് തകര്‍ന്ന് വീണതിനാല്‍ …

ലൈംഗികാതിക്രമത്തിനിടെ രക്തസ്രാവം, 34 കാരിയായ ടെക്കി യുവതിയുടെ മരണം കൊല; വീട്ടില്‍ അതിക്രമിച്ച് കയറിയ അയല്‍വാസിയായ 18 കാരന്‍ അറസ്റ്റില്‍; ബംഗളൂരുവിലെ രാമമൂര്‍ത്തി നഗറില്‍ അന്ന് രാത്രി സംഭവിച്ചത്

ബംഗളൂരു: ബംഗളൂരുവിലെ രാമമൂര്‍ത്തി നഗറില്‍ ഐടി ജീവനക്കാരി ഷര്‍മിള(34)യെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പൊലീസ്. ലൈംഗിക പീഡനശ്രമം എതിര്‍ത്തതിനെ തുടര്‍ന്ന് അയല്‍വാസിയായ കര്‍ണാല്‍ കുറെ (18) എന്ന യുവാവാണ് യുവതിയെ കൊലപ്പെടുത്തിയത്. ജനുവരി 3-നാണ് യുവതി മരണപ്പെട്ടത്. അപ്പാര്‍ട്ട്മെന്റിലുണ്ടായ തീപിടിത്തത്തില്‍ ശ്വാസംമുട്ടിയാണ് യുവതി മരിച്ചതെന്നായിരുന്നു ആദ്യ നിഗമനമെങ്കിലും, പൊലീസിന്റെ വിശദമായ അന്വേഷണത്തില്‍ കൊലപാതക വിവരം പുറത്തുവരുകയായിരുന്നു. ശാസ്ത്രീയരീതികളും സാങ്കേതിക തെളിവുകളും ഉപയോഗിച്ചാണ് പ്രതിയായ കര്‍ണല്‍ കുറൈയിലെത്തിയത്. ചോദ്യംചെയ്യലില്‍ കുറൈകുറ്റം സമ്മതിച്ചു.സംഭവദിവസം രാത്രി ഒന്‍പത് …

കുമ്പള, അനന്തപുരത്ത് പടക്കനിര്‍മ്മാണ ഗോഡൗണില്‍ വന്‍ പൊട്ടിത്തെറി; കെട്ടിടം പൂര്‍ണ്ണമായും തകര്‍ന്നു, ഒഴിവായത് വന്‍ ദുരന്തം

കാസര്‍കോട്: കുമ്പള, അനന്തപുരത്ത് പടക്ക നിര്‍മ്മാണ ശാലയുടെ ഗോഡൗണില്‍ പൊട്ടിത്തെറി; വന്‍ തീപിടിത്തം. കെട്ടിടം പൂര്‍ണ്ണമായി തകര്‍ന്നു. തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. റെഡ്‌ഫോര്‍ട്ട് പടക്ക നിര്‍മ്മാണ ശാലയുടെ ഗോഡൗണിലാണ് തീപിടിത്തം ഉണ്ടായത്. കാസര്‍കോട്, ഉപ്പള എന്നിവിടങ്ങളില്‍ നിന്നു മൂന്നു യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. കെട്ടിടം പൂര്‍ണ്ണമായും നിലംപൊത്തിയ നിലയിലാണ്.

പാണൂരിലെ ഇ മാധവന്‍ നായര്‍ അന്തരിച്ചു

കാസര്‍കോട്: കാറഡുക്ക, പാണൂരിലെ പരേതനായ കൃഷ്ണന്‍ നായരുടെ മകന്‍ ഇ. മാധവന്‍ നായര്‍ (64) അന്തരിച്ചു. ഞായറാഴ്ച വൈകുന്നേരം അഞ്ചരമണിയോടെ രക്തം ഛര്‍ദിച്ചതിനെ തുടര്‍ന്ന് മുള്ളേരിയയിലെ സഹകരണ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ആദൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.മാതാവ്: ജാനകി. ഭാര്യ: പി. നിര്‍മ്മല. മക്കള്‍: മിനി, മീന, നിതീഷ്. മരുമക്കള്‍: ഹരീഷ്, സജീന്ദ്രന്‍. സഹോദരങ്ങള്‍: ഭാസ്‌കരന്‍, ലക്ഷ്മി.

പ്ലസ്ടു വിദ്യാര്‍ത്ഥിനി സ്‌കൂള്‍ കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്നു ചാടി ഗുരുതരനിലയില്‍

കണ്ണൂര്‍: പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ സ്‌കൂള്‍ കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്നു ചാടി ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പയ്യാവൂര്‍ സേക്രട്ട് ഹേര്‍ട്ട് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനി ബ്ലാത്തൂര്‍, തിരൂരിരെ അയോണ്‍ മോണ്‍സ (17)യാണ് ആത്മഹത്യയ്ക്ക് ശ്രമിച്ച് ആശുപത്രിയിലായത്. തിങ്കളാഴ്ച രാവിലെ എട്ടു മണിയോടെയാണ് സംഭവം. രാവിലെ സ്‌കൂളിലെത്തിയ അയോണ്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ നാലാം നിലയുടെ മുകളില്‍ കയറി താഴേക്ക് ചാടുകയായിരുന്നു. സംഭവസമയത്ത് ഉണ്ടായിരുന്ന അധ്യാപകരും മറ്റും കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.കാരണമെന്താണെന്നു …

വിഴിഞ്ഞം ഉപതിരഞ്ഞെടുപ്പു തുടങ്ങി; ഫലപ്രഖ്യാപനം 13ന്

തിരുവനന്തപുരം: സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ മരണത്തെത്തുടര്‍ന്നു മാറ്റി വച്ച തിരുവനന്തപുരം കോര്‍പ്പറേഷന്‍ വിഴിഞ്ഞം വാര്‍ഡ് വോട്ടെടുപ്പ് രാവിലെ ആരംഭിച്ചു. കനത്ത പോളിംഗാണ്. മുന്നണി സ്ഥാനാര്‍ത്ഥികളടക്കം ഒന്‍പതു പേര്‍ മത്സരരംഗത്തുണ്ട്. ഫലം 13നു പ്രഖ്യാപിക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പിന്റെ തലേദിവസം സ്വതന്ത്ര സ്ഥാനാര്‍ത്ഥി മരിച്ചതിനെ തുടര്‍ന്നാണ് വോട്ടെടുപ്പ് മാറ്റിവച്ചത്. മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്കു പുറമെ എസ്ഡിപിഐ, ആംആദ്മി, കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളും സ്വതന്ത്രന്മാരുമാണ് മത്സരരംഗത്തുള്ളത്. 10 ബൂത്തുകളുണ്ട്. 14000 വോട്ടര്‍മാരുണ്ട്.

വീട്ടുകാര്‍ സമ്മതിക്കാത്തതിനാല്‍ രജിസ്റ്റര്‍ വിവാഹത്തിനൊരുങ്ങി; ഇന്ന് വിവാഹം നടക്കാനിരിക്കെ വരന്‍ അപകടത്തില്‍ മരിച്ചു; അപകടം യുവാവ് ഓടിച്ച ബൈക്കും സ്വിഫ്റ്റ് ബസും കൂട്ടിയിടിച്ച്

തിരുവനന്തപുരം: വിവാഹത്തിനു മണിക്കൂറുകള്‍ക്കു മുന്‍പ് വരന് വാഹനാപകടത്തില്‍ ദാരുണാന്ത്യം.ചെമ്പഴന്തി ചെല്ലമംഗലം സ്വദേശി രാകേഷ് ആണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിക്ക് ശ്രീകാര്യത്തു വച്ച് രാകേഷ് ഓടിച്ചിരുന്ന ബൈക്ക് സ്വിഫ്റ്റ് ബസില്‍ ഇടിക്കുകയായിരുന്നു. ബൈക്ക് പൂര്‍ണമായി തകര്‍ന്നു.കാട്ടായിക്കോണം സ്വദേശിനിയുമായി രാകേഷിന്റെ വിവാഹം തിങ്കളാഴ്ച രാവിലെ നടക്കാനിരിക്കെയാണ് വാഹനാപകടത്തില്‍ മരണം സംഭവിച്ചത്. വിവാഹത്തിന് വീട്ടുകാര്‍ സമ്മതിക്കാത്തതിനാല്‍ രജിസ്റ്റര്‍ വിവാഹത്തിനുള്ള തയാറെടുപ്പിലായിരുന്നു രാകേഷ്. ഇതിനായി ചന്തവിളയില്‍ വീടും വാടകയ്ക്ക് എടുത്തിരുന്നു. ഇതിനായി രാത്രി ബന്ധുവീട്ടില്‍ പോയി തിരിച്ചുവരുമ്പോഴാണ് ബൈക്ക് ബസില്‍ …

പൊസോട്ട് ഓട്ടോയില്‍ സൂക്ഷിച്ച എംഡിഎംഎയുമായി മൂന്നു പേര്‍ അറസ്റ്റില്‍; ഓടിപ്പോയ ആളുടെ ബുള്ളറ്റ് കസ്റ്റഡിയില്‍

കാസര്‍കോട്: ഓട്ടോയില്‍ സൂക്ഷിച്ച എംഡിഎംഎയുമായി മൂന്നു പേരെ മഞ്ചേശ്വരം എസ്‌ഐ കെ ആര്‍ ഉമേശും സംഘവും അറസ്റ്റു ചെയ്തു. മഞ്ചേശ്വരം സെക്കന്റ് റെയില്‍വെ ഗേറ്റിനു സമീപത്തെ സിറാജുദ്ദീന്‍ (24), പാവൂര്‍, പള്ളം, മച്ചംപാടിയിലെ അഹമ്മദ് സൈഫുദ്ദീന്‍ (21), പൊസോട്ട് ആദര്‍ശ് നഗറിലെ അന്‍സീന മന്‍സിലില്‍ ഐബി അന്‍സാര്‍ (36) എന്നിവരെയാണ് 3.39 ഗ്രാം എംഡിഎംഎയുമായി അറസ്റ്റു ചെയ്തതെന്നു മഞ്ചേശ്വരം പൊലീസ് അറിയിച്ചു. മയക്കുമരുന്നു സൂക്ഷിച്ചിരുന്ന ഓട്ടോയും പൊലീസിനെ കണ്ട് ഓടിപ്പോയ ആളുടെ ബുള്ളറ്റും കസ്റ്റഡിയിലെടുത്തു.ഞായറാഴ്ച വൈകുന്നേരം ആറേകാല്‍ …

പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ രേഖകളില്ലാതെ കാണപ്പെട്ട ബിഹാര്‍ സ്വദേശികളായ 21 കുട്ടികളെ പൊലീസ് പിടികൂടി; ചൈല്‍ഡ് ലൈനിന് കൈമാറി

പാലക്കാട്: പാലക്കാട് ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ ബിഹാറിലെ കിഷന്‍ഗഞ്ച് ജില്ലയില്‍ നിന്ന് രേഖകളില്ലാതെ കൊണ്ടുവന്ന 21 കുട്ടികളെ പൊലീസ് കണ്ടെത്തി. 10 മുതല്‍ 13 വയസ്സുവരെ പ്രായമുള്ള കുട്ടികളെയാണ് കണ്ടെത്തിയത്. കോഴിക്കോട്ടെ സ്ഥാപനത്തിലേക്ക് പഠിക്കാനാണ് കേരളത്തില്‍ കുട്ടികളെ എത്തിച്ചതെന്നാണ് കൂടെയുള്ളവര്‍ പറയുന്നത്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാനാവാത്തതിനാല്‍ കുട്ടികളെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് കൈമാറുകയായിരുന്നു. കുട്ടികളുടെ രേഖകള്‍ ഹാജരാക്കാന്‍ സ്ഥാപനത്തോട് ചൈല്‍ഡ് ലൈന്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. 2014 മേയ് മാസത്തില്‍ ബിഹാറില്‍ നിന്ന് ഇത്തരത്തിലെത്തിയ …

കണ്ണൂരില്‍ എം.എസ്.എഫ് പ്രവര്‍ത്തകന് വെട്ടേറ്റു; ആക്രമണത്തിന് പിന്നില്‍ എസ്.ഡി.പി.ഐയെന്ന് ആരോപണം

കണ്ണൂര്‍: കണ്ണൂര്‍ വിളക്കോട് എം.എസ്.എഫ് ജില്ലാ പ്രവര്‍ത്തകസമിതി അംഗം നൈസാം പുഴക്കരയ്ക്ക് വെട്ടേറ്റു. കാലിന് പരിക്കേറ്റ നിസാമിനെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നില്‍ എസ്.ഡി.പി.ഐ ആണെന്ന് എം.എസ്.എഫ് ആരോപിച്ചു. ഞായറാഴ്ച രാത്രി ഇരിട്ടിയിലാണ് അക്രമം. ബുള്ളറ്റിലും കാറിലുമെത്തിയ സംഘമാണ് അക്രമിച്ചതെന്ന് പറയുന്നു. ലീഗ്-എസ്.ഡി.പി.ഐ സംഘര്‍ഷം നിലവിലുള്ള പ്രദേശമാണിതെന്ന് പൊലീസ് പറഞ്ഞു. അക്രമികളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

വീടിന് അടച്ചുറപ്പില്ലാത്തതിനാല്‍ സ്വര്‍ണം ഓട്ടോയില്‍ സൂക്ഷിച്ചു; ഡാഷ് ബോര്‍ഡ് കുത്തിത്തുറന്ന് 7 പവന്‍ സ്വര്‍ണാഭരണം കവര്‍ന്ന മോഷ്ടാക്കളെ കുടുക്കിയത് സിസിടിവി ദൃശ്യം

കാസര്‍കോട്: മാവുങ്കാലില്‍ ആശുപത്രിക്ക് മുന്നില്‍ നിര്‍ത്തിയിട്ട ഓട്ടോയില്‍ സൂക്ഷിച്ച 7 പവന്‍ സ്വര്‍ണ വളകള്‍ കവര്‍ന്ന സംഭവത്തില്‍ രണ്ടുപേരെ പൊലീസ് മണിക്കൂറുകള്‍ക്കകം പിടികൂടി. കളളാര്‍ ഒക്ലാവ് സ്വദേശി സുബൈര്‍(23), കാഞ്ഞങ്ങാട് വടകര മുക്കിലെ ആഷിഖ്(28) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് പൊലിസ് പിടികൂടിയത്. വെള്ളരിക്കുണ്ട് കല്ലഞ്ചിറയിലെ അഷ്‌റഫിന്റെ ഓട്ടോയില്‍ സൂക്ഷിച്ച സ്വര്‍ണമാണ് പ്രതികള്‍ കവര്‍ന്നത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മാവുങ്കാലിലെ സ്വകാര്യ ആശുപത്രി കോംപൗണ്ടില്‍ വച്ചാണ് സംഭവം. അഷ്‌റഫിന്റെ ഭാര്യാപിതാവ് വീണ് പരിക്കേറ്റ് ആശുപത്രിയില്‍ ചികില്‍സിയിലായിരുന്നു. ഇതറിഞ്ഞ് എത്തിയതായിരുന്നു അഷ്‌റഫും …