കാസര്‍കോട്: വീട്ടിനു സമീപത്ത് ചപ്പുചവറുകള്‍ക്ക് തീയിടുന്നതിനിടയില്‍ ഗുരുതരമായി പൊള്ളലേറ്റ എഎസ്‌ഐ മരിച്ചു. കാസര്‍കോട്, കാവുഗോളി സ്വദേശിയും മംഗ്‌ളൂരു കെപിടി, വ്യാസനഗറില്‍ താമസക്കാരനുമായ ഹരിശ്ചന്ദ്ര ബേരിക്കെ (57)യാണ് മരിച്ചത്. പാണ്ഡേശ്വരം പൊലീസ് സ്റ്റേഷനില്‍ എഎസ്‌ഐയാണ്. ഡിസംബര്‍ 28ന് ആണ് ഇദ്ദേഹത്തിനു തീപ്പൊള്ളലേറ്റത്.
ഭാര്യ: പ്രതിഭ. മക്കള്‍: പഞ്ചമി, ജീത്ത്. സഹോദരങ്ങള്‍: ജയന്ത, അശോക്, മനോരമ.






