കാസര്‍കോട്: ഭക്ഷണം അന്നനാളത്തില്‍ കുടുങ്ങി ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന 21 കാരി മരിച്ചു. ഭീമനടി ഒറീത്തായില്‍ ജെയ്‌മോന്‍ ജോസിന്റെ മകള്‍ ആഗ്നസ് ജെയ്‌മോന്‍(21) ആണ് മരിച്ചത്. ഈമാസം 6ന് രാത്രി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ അന്നനാളത്തില്‍ കുടുങ്ങുകയായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന യുവതി തിങ്കളാഴ്ച രാവിലെ മരണത്തിന് കീഴടങ്ങി. ചിറ്റാരിക്കാല്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം നാട്ടിലെത്തിക്കും.







