അടൂര്‍: വീടുപണിക്കു വേണ്ടി സൂക്ഷിച്ചിരുന്ന ജനൽ പാളി വീണ് ഒന്നാം ക്ലാസ് വിദ്യാർഥി മരിച്ചു. അടൂർ ഏഴംകുളം അറുകാലിക്കൽ വെസ്റ്റ് ചരുവിള പുത്തൻവീട്ടിൽ തനൂജ് കുമാറിന്റേയും ആര്യയുടേയും മകൻ ദ്രുപത് തനൂജ് (7)ആണ് മരിച്ചത്. ഓമല്ലൂർ കെവിയിലെ വിദ്യാർഥിയായിരുന്നു. ഞായറാഴ്ച രാവിലെ ആയിരുന്നു സംഭവം. വീടുപണിക്കു വേണ്ടി സൂക്ഷിച്ചിരുന്ന ജനൽ കട്ടള അബദ്ധത്തിൽ ദ്രുപതിന്റെ ശരീരത്തിലേക്ക് വീഴുകയായിരുന്നു. തലയ്ക്കാണ് വീഴ്ച്ചയില്‍ പരിക്കേറ്റത്.തുടർന്ന് അടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കോന്നി താലൂക്ക് ആശുപത്രിയിൽ തുടര്‍നടപടികള്‍ക്ക് ശേഷം വൈകിട്ടോടെ വീട്ടിൽ എത്തിച്ചു. സംസ്കാര ചടങ്ങുകൾ തിങ്കളാഴ്ച നടക്കും.അടൂർ ഹോളി ഏഞ്ചൽസ് സ്കൂളിലെ ആറാം ക്ലാസ്സ് വിദ്യാർത്ഥിയായ അദ്വൈതാണ് സഹോദരൻ.







